പൊലീസിനെ ഭീഷണിപ്പെടുത്തൽ; കെ.എം ഷാജിക്കെതിരെ കേസ്

കണ്ണൂർ: പൊലീസിനെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചതിന് അഴീക്കോട് എം.എൽ.എ കെ.എം ഷാജിക്കെതിരെ കേസെടുത്തു. ശനിയാഴ്ച ക ണ്ണൂരിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഷാജി വിവാദ പ്രസംഗം നടത്തിയത്.

പൊലീസിനെ പരസ്യമായി ഭീഷണിപ്പെ ടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, താൻ ഭീഷണിപ്പെടുത്തി പ്രസംഗിച്ചിട്ടില്ലെന്ന് ഷാജി മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, അഴീക്കോട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലഘുലേഖ പൊലീസ് പിടിച്ചെടുത്തതല്ലെന്ന് ചൂണ്ടിക്കാട്ടി കെ.എം.ഷാജി നൽകിയ ഹരജിയിയിൽ വളപട്ടണം എസ്.ഐക്ക് ഹൈകോടതി നോട്ടീസ് അയച്ചിരുന്നു. പൊലീസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചാണ് ഹൈകോടതിയെ സമീപിച്ചത്.

തെരഞ്ഞെടുപ്പിൽ വർഗീയ പ്രചരണം നടത്തിയെന്ന പരാതിയിൽ ഷാജിയെ ഹൈകോടതി അയോഗ്യനാക്കിയിരുന്നു. എന്നാൽ, ഷാജിയുടെ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനും സഭയിലെ രജിസ്റ്ററിൽ ഒപ്പുവെക്കുന്നതിനും അനുവദിച്ച് ഇടക്കാല ഉത്തരവിട്ടിരുന്നു.

Tags:    
News Summary - Police Threat Case Against KM Shaji-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.