വധഭീഷണി: നിസാമിന്‍റെ ജീവനക്കാരുടെ മൊഴിയെടുക്കും

തൃശൂര്‍: വധഭീഷണി കേസിൽ മുഹമ്മദ് നിസാമിന്‍റെ ജീവനക്കാരിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തും. ജീവനക്കാരായ ഷിബിൻ, രതീഷ് എന്നിവരുടെ മൊഴിയാണ് തിങ്കളാഴ്ച അന്വേഷണസംഘം രേഖപ്പെടുത്തുക. കേസുമായി ബന്ധപ്പെട്ട് നിസാം ബംഗളൂരുവിൽ പോയപ്പോൾ ഷിബിന്‍റെ ഫോണിൽ നിന്നാണ് സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

നിസാമിനെതിരെ പരാതി നൽകിയ സഹോദരന്മാരായ അബ്ദുല്‍ റസാഖ്, അബ്ദുല്‍ നിസാർ എന്നിവരിൽ നിന്ന് തൃശൂര്‍ ഡിവൈ.എസ്.പി ശനിയാഴ്ച മൊഴി രേഖപ്പെടുത്തിയിരുന്നു. തങ്ങളെ കൊല്ലുമെന്ന് നിസാം ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഉറച്ചു നിൽകുന്നതായി സഹോദരന്മാർ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.

ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കിങ്സ് ബീഡി കമ്പനി എം.ഡി മുഹമ്മദ് നിസാം തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി സഹോദരന്മാരും ബന്ധുവുമാണ് പൊലീസില്‍ പരാതി നല്‍കിയത്. നിസാമിന്‍െറ സഹോദരന്മാരായ അബ്ദുല്‍ റസാഖും അബ്ദുല്‍ നിസാറും ഇവരുടെ പിതൃസഹോദരീ പുത്രന്‍ പാലക്കാട് കോട്ടായിയില്‍ താമസിക്കുന്ന ബഷീറലി എന്നിവരാണ് പരാതി നല്‍കിയത്.

ജീവന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കുമെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - police will question nisam staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.