കോഴിക്കോട്: ഒരു ദുശ്ശക്തിക്കും കീഴിലല്ല പൊലീസ് സേനയുടെ തൊപ്പിയെന്ന് ആർക്കും അഭിമാനത്തോടെ പറയാനാവുമെന്നും കുറ്റവാളികൾ എത്ര ഉന്നതരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസ് ആരെയും ഭയക്കേണ്ടതിെല്ലന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളത്തിെൻറ പൊതുസമ്മേളനം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. ലോക്കപ്പ് മർദനം, മൂന്നാം മുറ, അഴിമതി ഇവയും ഉണ്ടാവരുത് എന്നാണ് സർക്കാർ നയം. ഇക്കാര്യത്തിൽ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഇൗ രീതി അവസാനിെച്ചന്നു പറയാറായിട്ടില്ല.
സേനാംഗങ്ങളുടെ അച്ചടക്കത്തിെൻറ പേരിൽ അവകാശങ്ങൾ നിഷേധിക്കാനോ അവകാശങ്ങളുടെ പേരിൽ അച്ചടക്കം ഇല്ലാതാവാനോ പാടില്ല. ഇക്കാര്യത്തിൽ സന്തുലിതമായ ക്രമീകരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സേനയുടെ അംഗബലം കൂട്ടാനും ആധുനികവത്കരണത്തിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്റ്റേഷൻ ഹൗസ് ഒാഫിസർമാരായി സി.െഎമാരെ നിയമിക്കുന്നത് ഗുണകരമാണെന്നാണ് വിലയിരുത്തലെന്നും ഇക്കാര്യത്തിൽ നടപടി തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങളുടെ വിമർശനങ്ങളിൽ പൊലീസ് പതറേണ്ടതില്ല
മാധ്യമങ്ങളുടെ വിമർശനങ്ങൾക്കു മുന്നിൽ പതറേണ്ടതില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി പിണറായി വിജയെൻറ നിർദേശം. മാധ്യമങ്ങളുടെ പ്രവർത്തനം മിക്കപ്പോഴും സേനക്ക് സഹായമാകാറുണ്ട്. എന്നാൽ, ചിലപ്പോൾ മാധ്യമങ്ങളിൽ തെറ്റായ വിമർശനമുന്നയിക്കുകയും വാർത്ത നൽകുകയും െചയ്യും. ഇത് കാര്യമാക്കേണ്ടതില്ല. എന്നാൽ, ശരിയായ വിമർശനമുണ്ടാവുേമ്പാൾ ആത്മപരിശോധന നടത്തി തിരുത്തണം. വിവാദമായ കേസുകളിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കെല്ലം ഉത്തരം നൽകിയാൽ അന്വേഷണം മുന്നോട്ടുപോകില്ല. അക്കാര്യത്തിൽ ജാഗ്രത വേണം. മുഖ്യമന്ത്രി പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ സമ്മേളത്തിൽ വ്യക്തമാക്കി.
അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡി.കെ. പൃഥ്വിരാജ് അധ്യക്ഷത വഹിച്ചു. എം.െക. രാഘവൻ എം.പി, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റ, ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാൻ, സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ, കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ടി.എസ്. ബൈജു എന്നിവർ സംസാരിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു സ്വാഗതവും ജനറൽ കൺവീനർ ആർ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.