തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി ഗവർണറും സർക്കാറും പ്രതിപക്ഷവും ത മ്മിൽ ഒരുമാസമായി തുടർന്ന വാക്ക്പോരിൽ എല്ലാവർക്കും ജയം. സി.എ.എക്ക് എതിരായ നിയമ സഭാ പ്രമേയത്തിലും സുപ്രീംകോടതിയെ സമീപിച്ചതിലും ഉടക്കിനിന്ന ഗവർണറെ കൊണ്ട് നയ പ്രഖ്യാപന പ്രസംഗത്തിൽ അത് വായിപ്പിച്ചത് മുഖ്യമന്ത്രിയുടെ നയചാതുര്യ വിജയം. സർക്കാർ- ഗവർണർ പോരിൽ കളത്തിന് പുറത്തായിരുന്ന പ്രതിപക്ഷത്തിന് ഇനി രാഷ്ട്രീയകളത്തിനകത്തായതിൽ സന്തോഷിക്കാം. സർക്കാറിന് വഴങ്ങിയപ്പോഴും നിയമസഭക്കുള്ളിൽ വിയോജിപ്പ് തുറന്നുപറഞ്ഞ ഗവർണർക്കും തലതാഴ്ത്താതെ വീണ്ടും മാധ്യമങ്ങളെ അഭിമുഖീകരിക്കാം.
നയപ്രഖ്യാപന പ്രസംഗത്തിലെ 18ാം ഖണ്ഡിക ഗവർണർ ഒഴിവാക്കിയിരുന്നെങ്കിൽ ഭരണഘടനാ സ്ഥാപനവുമായുള്ള അതിരില്ലാത്ത തർക്കമെന്ന സങ്കടവൃത്തത്തിൽ അത് സർക്കാറിനെ എത്തിക്കുമായിരുന്നു. പക്ഷേ, ഗവർണറെകൊണ്ട് സർക്കാർ വീക്ഷണം വായിപ്പിച്ചത് മുഖ്യമന്ത്രിയുടെ നയചാതുര്യത്തിെൻറ വിജയമായി. സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് ഉറച്ചുനിന്ന മുഖ്യമന്ത്രി ഒരിക്കൽപോലും പരസ്യപോരിന് മുതിർന്നില്ല. എൽ.ഡി.എഫിെൻറ പാർലമെൻററി പാർട്ടി യോഗത്തിൽ പ്രതിപക്ഷത്തിെൻറ കൈയിലെ വടിയാകരുതെന്ന നിർദേശമാണ് മുഖ്യമന്ത്രി നൽകിയത്. ഗവർണറുടെ പ്രസംഗം തടസ്സപ്പെടുത്തി ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കരുതെന്നും പിണറായി വിജയൻ ഭരണപക്ഷത്തെ ഒാർമിപ്പിച്ചു.
സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിൽ എൽ.ഡി.എഫിന് പിന്നിലായിരുന്ന യു.ഡി.എഫിനെ കളത്തിലെത്തിച്ച പ്രതിപക്ഷ നേതാവിനും നിയമസഭയിലെ പോരാട്ടം വിജയമാണ്. മുഖ്യമന്ത്രി ഗവർണറുമായി ഒളിച്ചുകളിക്കുകയാണെന്ന ആക്ഷേപം യു.ഡി.എഫിന് നേട്ടമാണ്. ന്യൂനപക്ഷങ്ങൾക്കിടയിൽ അത് വിശദീകരിക്കാൻ സി.പി.എം ഏറെ വിയർക്കേണ്ടിവരും. സി.എ.എ വിരുദ്ധ സമരത്തിെൻറ മുന്നണിയിൽ തങ്ങളാണെന്ന് തെളിയിക്കാനുള്ള അവസരമാണ് ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തിലൂടെ യു.ഡി.എഫ് ലക്ഷ്യംവെക്കുന്നത്. ഇത് സഭയിൽ തള്ളിയാൽ മുഖ്യമന്ത്രിയാവും ആരോപണത്തിെൻറ അങ്ങേതട്ടിൽ നിൽക്കേണ്ടിവരിക എന്നതും കോൺഗ്രസിന് നേട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.