പ​ൾ​സ്​ പോ​ളി​യോ; 20 ല​ക്ഷ​ത്തോ​ളം  കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ തു​ള്ളി​മ​രു​ന്ന്​ ന​ൽ​കി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചുവയസ്സിന് താഴെയുള്ള 20 ലക്ഷത്തോളം കുഞ്ഞുങ്ങൾക്ക് രണ്ടാംഘട്ട പോളിയോ തുള്ളിമരുന്ന് നൽകി. 26,16,163 കുഞ്ഞുങ്ങൾക്കാണ് തുള്ളിമരുന്ന് നൽകാൻ തീരുമാനിച്ചിരുന്നത്. വൈകിമാത്രമേ അന്തിമ കണക്ക് ലഭിക്കൂ. എങ്കിലും 75 ശതമാനം പൂർത്തിയാക്കാൻ കഴിഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച ഇമ്മ്യൂണൈസേഷൻ ബൂത്തുകൾ വഴിയും വീടുകൾ സന്ദർശിച്ചും അവശേഷിക്കുന്ന കുഞ്ഞുങ്ങൾക്ക് കൂടി മരുന്ന് നൽകും.  ഞായറാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെയായിരുന്നു തുള്ളിമരുന്ന് വിതരണം. 
ജനുവരി 29നായിരുന്നു പോളിയോ ഇമ്മ്യൂണൈസേഷ​െൻറ ഒന്നാംഘട്ടം നടന്നത്. അന്ന് 97 ശതമാനം നേട്ടം കൈവരിച്ചിരുന്നു. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡുകൾ, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലടക്കം 21,371 വാക്സിനേഷൻ ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. കൂടാതെ, ട്രാൻസിറ്റ് ബൂത്തുകളും മൊബൈൽ ബൂത്തുകളും ക്രമീകരിച്ചു. തുടർന്നുവരുന്ന രണ്ടു ദിവസങ്ങളിലായി ഭവനസന്ദർശനം നടത്തി തുള്ളിമരുന്ന് നൽകാൻ 42,742 ടീമുകൾക്ക് പരിശീലനവും നൽകിയിട്ടുണ്ട്.  

Tags:    
News Summary - polio vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.