മാധ്യമങ്ങളിലൂടെയും അപവാദങ്ങളിലൂടെയുമല്ല രാഷ്​ട്രീയ നേതാക്കൾ ജീവിക്കേണ്ടത്​-പി.ശ്രീരാമകൃഷ്​ണൻ

കോഴിക്കോട്​: മാധ്യമങ്ങളിലൂടെയും അപവാദ പ്രചരണങ്ങളിലൂടെയുമല്ല രാഷട്രീയ നേതൃത്വങ്ങൾ ജീവിക്കേണ്ടതെന്ന്​ സ്​പീക്കർ പി.ശ്രീരാമകൃഷ്​ണൻ. ഇടതു മുന്നണിക്ക്​ വോട്ട്​ ചെയ്​ത വോട്ടർമാർക്ക്​ അദ്ദേഹം അഭിവാദ്യം അർപ്പിച്ചു.

ജനങ്ങൾക്കു വേണ്ടിയുള്ള വികസന പ്രവർത്തനങ്ങളിൽ മുഴുകുകയും കഷ്ടപ്പാടുകളും വേദനയും പരിഹരിക്കാൻ ശ്രമിക്കുകയുമാണ് വേണ്ടത്. അവരാണ് വിജയിച്ചു വരേണ്ടത്. അപ്പോൾ മാത്രമേ ജനങ്ങൾ കൂടെ നിൽക്കുകയുള്ളുവെന്നും പി.ശ്രീരാമകൃഷ്​ണൻ പറഞ്ഞു.

പി.ശ്രീരാമകൃഷ്​ണ​െൻറ മണ്ഡലമുൾപ്പെടുന്ന പൊന്നാനി നഗരസഭയിൽ എൽ.ഡി.എഫ്​ വീണ്ടും അധികാരത്തിലെത്തിയിരുന്നു. 38 സീറ്റുകളിലാണ്​ പൊന്നാനിയിൽ എൽ.ഡി.എഫ്​ ജയിച്ചത്​. കേവലം ഒമ്പത്​ സീറ്റുകളിൽ മാത്രമാണ്​ യു.ഡി.എഫിന്​ മുന്നേറാനായത്​.

Tags:    
News Summary - Political leaders should not live by media and exceptions - P. Sriramakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.