കോഴിക്കോട്: പ്രചാരണത്തിന് ആവേശമേറെയാണെങ്കിലും കോവിഡിനെ പേടിച്ച് പോളിങ് ബൂത്തിൽ വോട്ടർമാരുടെ എണ്ണം കുറയുമോയെന്ന ആശങ്കയിൽ പാർട്ടികൾ.
ഒരോ വോട്ടും അക്ഷരാർഥത്തിൽ വിലയേറിയ തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞാൽ പാർട്ടികൾക്ക് കനത്ത തിരിച്ചടിയാകും. സംസ്ഥാനത്തുതന്നെ കോവിഡ് രൂക്ഷമായ ജില്ലയാണ് കോഴിക്കോട്. പോസിറ്റിവിറ്റി റേറ്റ് അൽപം കുറഞ്ഞിരുന്നെങ്കിലും അടുത്തിടെ വീണ്ടും ഉയർന്നിട്ടുണ്ട്. വയോജനങ്ങളെയും കിടപ്പുരോഗികളെയും ബൂത്തിലെത്തിക്കുന്നതാണ് കടുത്ത വെല്ലുവിളി.
മുമ്പ് 'ഓപൺ വോട്ട്' എന്ന ഓമനപ്പേരിൽ ഇവരുടെ വോട്ട് ചെയ്യുന്നത് അതത് രാഷ്ട്രീയ പാർട്ടി പ്രവർത്തകരായിരുന്നു. ഓരോ ഗ്രാമപഞ്ചായത്ത് വാർഡിലും കഴിഞ്ഞ തവണ നൂറിലേറെ ഓപൺ വോട്ടുകളുണ്ടായിരുന്നു.
രോഗികളായ വയോജനങ്ങളെയും കിടപ്പുരോഗികളെയും കൃത്യമായ റിവേഴ്സ് ക്വാറൻറീനിൽ നിർത്തി സംരക്ഷിക്കുന്ന പലവീട്ടുകാരും ഇത്തവണ വോട്ട് ചെയ്യാൻ സമ്മതം നൽകില്ലെന്നാണ് പാർട്ടികളുടെ പേടി. കോവിഡ് കാലമാണെങ്കിലും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് എല്ലാവർക്കും വോട്ടവകാശം വിനിയോഗിക്കാൻ അവസരമുണ്ടെന്നും വോട്ട് പാഴാക്കരുതെന്നുമാണ് അധികൃതരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.