കൊച്ചി: രാഷ്ട്രീയ പാർട്ടികൾ അവരവർക്കുവേണ്ടി മാത്രമാണോ ജനങ്ങൾക്ക് വേണ്ടിയാണോ നിലകൊള്ളുന്നതെന്ന് ഹൈകോടതി. പാതയോരങ്ങളിലെയും നടപ്പാതകളിലെയും അനധികൃത കൊടിമരങ്ങൾ നീക്കണമെന്നാവശ്യപ്പെടുന്ന ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാക്കാൽ നിരീക്ഷണം.
അനധികൃത കൊടിമരങ്ങൾ നീക്കാതിരുന്നാൽ ക്രമസമാധാനനിലയെത്തന്നെ അത് ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാർട്ടികളടക്കമുള്ളവരാണ് കൊടിമരങ്ങൾ സ്ഥാപിക്കുന്നതെന്നതിനാൽ ഇവ നീക്കുന്ന കാര്യത്തിൽ സർക്കാറിനുള്ള പരിമിതികൾ മനസ്സിലാക്കാം. അതേസമയം, പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തപക്ഷം ജനങ്ങൾ പരാതി നൽകാതാവും.
കോളജുകളിലും മറ്റും നിയന്ത്രണങ്ങളില്ലാതെയാണ് കൊടിമരങ്ങൾ സ്ഥാപിക്കുന്നത്. പ്രിൻസിപ്പൽമാർക്കുപോലും ഇത് നിയന്ത്രിക്കാനാവുന്നില്ല. എല്ലാ വിഷയത്തിലും സ്വമേധയാ കേസെടുക്കാനാകില്ല. ജനങ്ങളാകട്ടെ ഇത്തരം വിഷയങ്ങളോട് പ്രതികരിക്കാറുമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
പന്തളം മന്നം ആയുർവേദ കോഓപറേറ്റിവ് മെഡിക്കൽ കോളജിന്റെ പ്രവേശന കവാടത്തിലുള്ള രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങൾ നീക്കാൻ പൊലീസ് സംരക്ഷണംതേടി മാനേജ്മെൻറ് നൽകിയ ഹരജികളടക്കമാണ് പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.