??????????? ???????? ????? ??????? ???.?? ??.??. ???????????, ????.?? ???????????? ?????? ??????? ???????????????

പൂക്കോട്ടുംപാടം വില്ല്വത്ത് മഹാശിവക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ അക്രമികൾ അല​േങ്കാലമാക്കി

മലപ്പുറം: പൂക്കോട്ടുംപാടം വില്ല്വത്ത് മഹാശിവക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലുകളിലെ വിഗ്രഹങ്ങള്‍ അജ്​ഞാതർ അല​േങ്കാലമാക്കി. ശനിയാഴ്ച രാവിലെ ശാന്തിക്കാരന്‍ ക്ഷേത്രത്തിലെത്തിയപ്പോഴാണ്​ കോവിലുകള്‍ തുറന്ന നിലയിൽ കണ്ടെത്തിയത്​. ശിവ​​െൻറ ശ്രീകോവിലി​​െൻറ പൂട്ട്‌ മുറിച്ചാണ് അക്രമികൾ അകത്തുകടന്നത്​. വിഷ്ണു​വി​െൻറ ശ്രീകോവിലി​​െൻറ വാതിൽ കുത്തിത്തുറന്നിരുന്നു. മറ്റ്​  ഉപദേവന്മാരുടെ ശ്രീകോവില്‍ വാതിലുകളും തുറന്ന നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട്​ ​െകാല്ലം സ്വദേശിയെ കസ്​റ്റഡിയിലെടുത്തതായി സൂചനയുണ്ട്​. ചുറ്റമ്പലത്തി​ന്​ പടിഞ്ഞാറ്​ ഭാഗത്തെ ഓടിളക്കിയാണ് അകത്തുകടന്നത്​. ഒന്നും നഷ്​ടപ്പെട്ടിട്ടില്ല. ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം നടക്കുന്നതിനാല്‍ വെള്ളിയാഴ്​ച രാത്രി വൈകിയാണ് ഭാരവാഹികള്‍ പോയത്. മഴയുടെ ശബ്​ദം കാരണം കാവല്‍ക്കാരൻ സംഭവമറിഞ്ഞില്ല. ​ക്ഷേത്രപരിസരത്ത്​ അക്രമികൾ ഉപേക്ഷിച്ച ചെറിയ കോടാലി പൊലീസ്​ കണ്ടെത്തി. മലപ്പുറത്തുനിന്ന്​ വിരലടയാള വിദഗ്​ധരും ഡോഗ് സ്​ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. 

ടോങ്കോ എന്ന പൊലീസ് നായ ക്ഷേത്ര പരിസരത്തുനിന്ന്​ പൂക്കോട്ടുംപാടം അങ്ങാടിയിലെ ചന്ത വഴി ഒാടി പാറക്കപ്പാടം റബര്‍ തോട്ടത്തിൽ ചെന്നുനിന്നു. ടെസ്​റ്റര്‍ ഇന്‍സ്പെക്ടര്‍ കെ.എസ്. ദിനേശൻ, വിരലടയാള വിദഗ്​ധന്‍ കെ. സതീഷ്‌ ബാബു, സയൻറിഫിക്ക്​ ഓഫിസര്‍ ഡോ. ആനി എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഐ.ജി എം.ആർ. അജിത്‌ കുമാർ, മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ​െബഹ്റ എന്നിവർ സ്ഥലം സന്ദർശിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന്​ ഐ.ജി പറഞ്ഞു. ഡിവൈ.എസ്.പിമാരായ എം.പി. മോഹനചന്ദ്രൻ നായർ‍, ഉല്ലാസ്​, എ.എസ്​. രാജു, സി.ഐമാരായ കെ.ജെ. ദേവസ്യ, എ.ജെ. ജോണ്‍സൺ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത്​ ക്യാമ്പ്​ ചെയ്യുന്നുണ്ട്​. പി.വി. അന്‍വര്‍ എം.എൽ.എ, മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ എന്നിവർ സ്ഥലത്തെത്തി. സംഭവത്തിൽ പ്രതിഷേധിച്ച്​ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഭക്തജനങ്ങള്‍ പൂക്കോട്ടുംപാടം അങ്ങാടിയില്‍ റാലി നടത്തി. പൂക്കോട്ടുംപാടത്ത് ശനിയാഴ്​ച രാവിലെ പത്തുമുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിച്ചു. ​​​​​​ 

വില്ല്വത്ത് ക്ഷേത്രത്തി​​െൻറ നാലമ്പല പ്രവേശനകവാടം പൊലീസ് സുരക്ഷയില്‍ 
 


ക്ഷേത്രത്തിലെ അക്രമണം:പ്രതികളെ പിടികൂടി മാതൃകപരമായി ശിക്ഷിക്കണം -സി.പി.എം
നിലമ്പൂർ: പൂക്കോട്ടുംപാടം വില്ല്വാത്ത് ക്ഷേത്രത്തിൽ  വിഗ്രഹങ്ങൾക്ക് കേടുപാടുവരുത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടി മാതൃകപരമായി ശിക്ഷിക്കണമെന്ന് സി.പി.എം നിലമ്പൂർ ഏരിയ കമ്മിറ്റി ആവശ‍്യപ്പെട്ടു.  ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം ചെയ്തികൾ ഓരു കാരണവശാലും അനുവദിക്കാവുന്നതല്ല.  വിഗ്രഹ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള മുഴുവൻ കാര‍്യങ്ങൾക്കും പാർട്ടിയുടെ പിന്തുണയുണ്ടാകുമെന്നും വാർത്താ കുറിപ്പിൽ ഏരിയ സെക്രട്ടറി ഇ. പത്മാക്ഷൻ അറിയിച്ചു.  

മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം-സി.പി.ഐ
നിലമ്പൂര്‍: പൂക്കോട്ടുപാടം വില്ല്വത്ത് ശിവക്ഷേത്രത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ സി.പി.ഐ നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണം. നാട്ടില്‍ മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങളെ പൊറുപ്പിക്കാനിവില്ലെന്നും യോഗം മുന്നറിയിപ്പ് നല്‍കി. മണ്ഡലംസെക്രട്ടറി ആര്‍. പാര്‍ത്ഥസാരഥി അധ്യക്ഷത വഹിച്ചു.     

സര്‍വകക്ഷി യോഗം ചേര്‍ന്നു
പൂക്കോട്ടുംപാടം: വില്ല്വത്ത് ക്ഷേത്രത്തിലെ ശ്രീകോവിലുകള്‍ പൊളിച്ച് വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തെ തുടർന്ന്​ സര്‍വകക്ഷി യോഗം ചേര്‍ന്നു. മത വര്‍ഗീയ ശക്തികളുടെ വലയില്‍ വീഴാതെ നാട്ടിലെ പ്രധാന ക്ഷേത്രത്തി​​െൻറ പ്രശ്‌നം സ്വന്തം പ്രശ്‌നമായി കണ്ട് ഒറ്റക്കെട്ടോടെ നീങ്ങണമെന്ന്​ എല്ലാവരും ആവശ്യപ്പെട്ടു. അന്വേഷണം ഊർജിതമാക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതികളെ പിടികൂടാന്‍ ഏതറ്റംവരെയും നാട്ടുകാരുടെ കൂടെ ഉണ്ടാകുമെന്നും പി.വി. അൻവർ എം.എല്‍.എ പറഞ്ഞു. വിവിധ രാഷ്​ട്രീയ സാംസ്‌കാരിക പ്രതിനിധികളായ എന്‍.എ. കരീം, ഇ. പദ്മാക്ഷന്‍, ജോര്‍ജ്​ കെ. ആൻറണി, ഇസ്മായില്‍ മൂത്തേടം, ആര്‍. പാര്‍ഥസാരഥി, എം.എ. റസാഖ്, പി.വി. മുരളീധരന്‍, സി.ടി. വിദ്യാധരന്‍, കെ.സി. വേലായുധന്‍, എം. കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പി. ശിവാത്മജന്‍, അന്‍വര്‍ സാദത്ത് കൈനോട്ട്, നാസര്‍ബാന്‍, ഡി.ടി. മുഹമ്മദ്, നസീര്‍ ബാബു എന്നിവര്‍ പങ്കെടുത്തു.

വിഗ്രഹങ്ങള്‍ തകര്‍ത്തവരെ കണ്ടെത്താന്‍ സത്വര നടപടി സ്വീകരിക്കണം ഹിന്ദു ഐക്യ വേദി
പൂക്കോട്ടുംപാടം :വില്ല്വത്ത് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തവരെ കണ്ടെത്താന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യ വേദി ആവശ്യപ്പെട്ടു.വാണിയമ്പലം ക്ഷേത്രത്തിലെ ആക്രമത്തിലെ പ്രതികളെ കണ്ടെത്തുന്നതില്‍ പോലീസിന് വീഴ്ച പറ്റിയ പോലെ ആവര്‍ത്തിക്കരുതെന്നും   ഐക്യ വേദി സംസ്ഥാന പ്രസിഡന്റ്  പി.വി.മുരളീധരന്‍ പറഞ്ഞു.പൂക്കോട്ടുംപാടത്ത് പ്രതിഷേധ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഐക്യ വേദി സെക്രട്ടറി വി.എസ്.പ്രസാദ്,ഗിരീഷ്‌ മേക്കാട് ,എസ്.ഡി.വേണുഗോപാല്‍  എന്നിവര്‍ സംസാരിച്ചു.ക്ഷേത്രത്തില്‍ കുറ്റകൃത്യം ചെയ്തവരെ കണ്ടെത്താന്‍ സത്യസന്ധമായ അന്വേഷണം വേണമെന്നും,ഇത് ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ സന്ദേശം നല്‍കാന്‍ അധികൃതര്‍ക്ക് കഴിയണമെന്നും ക്ഷേത്ര സന്ദര്‍ശിച്ച  കൊളത്തൂര്‍ ആശ്രമം മഠധിപതി ചിദാനന്ദ പുരി  പറഞ്ഞു.

Tags:    
News Summary - pookkottumpadam temple attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.