തൃശൂർ: രമ്യ ഹരിദാസ് എം.പിയെ അവഹേളിക്കുന്ന വിധത്തിൽ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടെന്ന പരാതിയിൽ സി.പി.എം ആഭിമുഖ്യമുള്ള കേരള കാർഷിക സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.വി. ഡെന്നിയെ സർവകലാശാല സസ്പെൻഡ് ചെയ്തു. രമ്യ ഹരിദാസിെൻറ പരാതിയിലാണ് നടപടി.
എന്നാൽ, സസ്പെൻഷൻ രാഷ്ട്രീയപ്രേരിതമാണെന്ന് അസോസിയേഷൻ സംസ്ഥാന സെക്രേട്ടറിയറ്റ് കുറ്റപ്പെടുത്തി. എം.പിയുടെ പരാതി ദുരുപദിഷ്ടവും രാഷ്ട്രീയപ്രേരിതവും വസ്തുതകൾക്ക് നിരക്കാത്തതുമാണ്. ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചും ആലത്തൂർ മണ്ഡലത്തിലെ വോട്ടർ എന്ന നിലയിലും ഉയർത്തിയ ജനാധിപത്യപരമായ വിമർശനം എം.പിയെ അപമാനിക്കാനല്ല.
അവർ പരാതിപ്പെട്ടപ്പോൾ പോസ്റ്റുകൾ നീക്കി വസ്തുത സർവകലാശാലയെ ബോധ്യപ്പെടുത്തിയതുമാണ്. സർവകലാശാല ആസ്ഥാനത്ത് നടന്ന അധ്യാപകരുടെയും ജീവനക്കാരുടെയും തൊഴിലാളികളുടെയും പ്രകടനത്തിന് ടീച്ചേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി പി.കെ. സുരേഷ് കുമാർ, ജനറൽ കൗൺസിൽ അംഗം പി.കെ. ശ്രീകുമാർ, സി.ഐ.ടി.യു സെക്രട്ടറി സുരേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.