ക്വാറൻറീനിൽ മരിച്ചയാൾക്ക്​ കോവിഡില്ല​ 

കോ​ഴി​ക്കോ​ട്​:  നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച പ​റ​മ്പി​ൽ ബ​സാ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി​യു​ടെ (48)കോ​വി​ഡ്​ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റി​വ്. കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച ക​രി​ക്കാം​കു​ളം കൊ​ള​ക്കാ​ട്ടു വ​യ​ൽ റു​ഖി​യ​യു​ടെ മ​ക​ളു​ടെ ഭ​ർ​ത്താ​വാ​യി​രു​ന്നു മു​ഹ​മ്മ​ദ​ലി. റു​ഖി​യ​ക്ക്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ്​ മു​ഹ​മ്മ​ദ​ലി നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യ​ത്.

കാ​ര​ന്തൂ​ർ പാ​റ​ക്ക​ട​വ്​ പാ​ല​ത്തി​നു സ​മീ​പം വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. മൂ​ത്രാ​ശ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന്​ കു​റ​ച്ച്​ കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലാ​ണ്​ മ​രി​ച്ച​ത്. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ കോ​വി​ഡ്​ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഫ​ലം നെ​ഗ​റ്റി​വാ​ണെ​ന്ന്​ തെ​ളി​ഞ്ഞ​ത്. വൈ​കീ​ട്ട്​ അ​ഞ്ച​ര​യോ​ടു കൂ​ടി പ​റ​മ്പി​ൽ ക​ട​വ്​ പ​ള്ളി​യി​ൽ മൃ​ത​ദേ​ഹം സം​സ്​​ക​രി​ച്ചു.

Tags:    
News Summary - Post death Covid 19 test negative on Muhammedali -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.