തിരുവമ്പാടി: ജോർജ്.എം. തോമസ് എം.എൽ.എ ക്കെതിരെ തിരുവമ്പാടിയിൽ പോസ്റ്ററുകൾ. ക്വാറി മാഫിയയിൽനിന്ന് കാശ് വാങ്ങി പാർട്ടിയെ ഒറ്റിക്കൊടുത്ത വർഗവഞ്ചകനായാണ് എം.എൽ.എയെ പോസ്റ്ററിൽ വിശേഷിപ്പിച്ചത്.
ലെഫ്റ്റ് ഫ്രാക്ഷെൻറ പേരിലുള്ള പോസ്റ്റർ സ്ഥാനാർഥി നിർണയത്തിലെ പ്രതിഷേധമാണെന്നാണ് സൂചന. വ്യാഴാഴ്ച പുലർച്ചെ ടൗണിലെ മത്തായി ചാക്കോ സ്മൃതിമണ്ഡപം ചുമരിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ട പോസ്റ്റർ ഉച്ചക്ക് മുേമ്പ അപ്രത്യക്ഷമായി.
തിരുവമ്പാടിയിൽ സി.പി.എം പ്രഖ്യാപിച്ച ലിേൻറാ ജോസഫിനെക്കാൾ മുതിർന്ന നേതാക്കൾ മണ്ഡലത്തിൽ ഉണ്ടായിരിക്കെ അവരെ അവഗണിച്ചത് പ്രതിഷേധ കാരണമായതായി പറയുന്നു. ജോർജ് എം. തോമസിെൻറ താൽപര്യമാണ് സ്ഥാനാർഫി നിർണയത്തിൽ സംസ്ഥാന നേതൃത്വം പരിഗണിച്ചതെന്ന വിമർശനമാണ് ഒരു വിഭാഗം പാർട്ടി പ്രവർത്തകർക്കുള്ളതത്രെ.
മണ്ഡലത്തിലെ ക്വാറി ലോബിയുടെ താൽപര്യ സംരക്ഷണമായിരുന്നു എം.എൽ.എയുടെ പ്രവർത്തനങ്ങളെന്ന ആക്ഷേപം ഈ വിഭാഗത്തിനുണ്ടെന്ന് പറയുന്നു. യു.ഡി.എഫിന് അവസരമൊരുക്കാനുള്ള വഴി തുറക്കുകയാണ് എം.എൽ.എ ചെയ്തിരിക്കുന്നതെന്ന ആരോപണവും ഉന്നയിക്കുന്നു. പോസ്റ്റർ പതിച്ചവർ പരസ്യമായി രംഗത്തുവന്നിട്ടില്ല.
അതേസമയം, എം.എൽ.എക്കെതിരായ പോസ്റ്ററുകൾക്കുപിന്നിൽ പ്രവർത്തകരില്ലെന്ന് സി.പി.എം വൃത്തങ്ങൾ പറയുന്നു. പാർട്ടി വിരുദ്ധ ശക്തികളാണ് പ്രചാരണങ്ങൾക്ക് പിന്നിലെന്നാണ് പാർട്ടി നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.