തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് പ ്രഖ്യാപിച്ച് മുതിർന്ന ബി.ജെ.പി നേതാവ് പി.പി. മുകുന്ദൻ. നേതൃത്വത്തിെൻറ തെറ്റ് തിരുത് താനാണ് നീക്കമെന്നും ശിവസേന അടക്കമുള്ള ചില സംഘടനകൾ പിന്തുണ അറിയിച്ചതായും ചാനൽ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം മുതലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും തന്നെ വേണ്ടെങ്കിൽ പാർട്ടി പുറത്താക്കട്ടെയെന്നും മുൻ ജന.സെക്രട്ടറി കൂടിയായ മുകുന്ദൻ വ്യക്തമാക്കി.
സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചാണ് ബി.ജെ.പി വിജയം പ്രതീക്ഷിക്കുന്ന തിരുവനന്തപുരത്ത് സ്ഥാനാർഥിയാകുമെന്ന് മുകുന്ദൻ പ്രഖ്യാപിച്ചത്. പാർട്ടിയുടെ പ്രധാന സ്ഥാനങ്ങളിലേക്ക് മടക്കിക്കൊണ്ടുവരാമെന്ന ഉറപ്പ് പാലിക്കാത്തതിലുള്ള പ്രതിഷേധമാണ് നീക്കത്തിനുപിന്നിലെന്നു കരുതുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് സ്വതന്ത്രവേഷത്തിലിറങ്ങാൻ ആലോചിച്ചെങ്കിലും ഒ.രാജഗോപാൽ അടക്കമുള്ളവർ ഇടപെട്ടാണ് തന്നെ പിന്തിരിപ്പിച്ചതെന്നും മുകുന്ദൻ പറയുന്നു. ശബരിമല പ്രശ്നം സുവർണാവസരമായിരുന്നു, പക്ഷേ സംസ്ഥാന അധ്യക്ഷൻ അടക്കമുള്ളവർ അവസരം കളഞ്ഞുകുളിച്ചെന്നും അദ്ദേഹം വിമർശിച്ചു.
തിരുവനന്തപുരത്ത് മുകുന്ദൻ മത്സരിച്ചാൽ അത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകും. വർഷങ്ങളായി പാർട്ടിയിൽനിന്ന് അകന്നുനിന്ന മുകുന്ദൻ കുമ്മനം പ്രസിഡൻറായിരിക്കെയാണ് പാർട്ടി സംസ്ഥാന ആസ്ഥാനത്ത് തിരിച്ചെത്തിയത്. ചില പരിപാടികളിലും സജീവമായി. പക്ഷേ, പിന്നീട് കാര്യമായ പ്രാതിനിധ്യം ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.