പാലക്കാട്: കേരളത്തിൽ എത്ര വഖഫ് ഭൂമികളുണ്ടെന്നതിന്റെ ഏറ്റവും പുതിയ വിവരങ്ങൾ സംസ്ഥാന സർക്കാർ ഒരാഴ്ചക്കകം പ്രസിദ്ധീകരിക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി കേരള പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ. വഖഫ് ബോർഡ് എത്ര സർക്കാർ ഭൂമിയും എത്ര സ്വകാര്യ ഭൂമിയും എത്ര കർഷകരുടെ ഭൂമിയും അവകാശപ്പെടുന്നു എന്നതുകൂടി വ്യക്തമാക്കണമെന്നും ജാവ്ദേക്കർ പറഞ്ഞു.
വഖഫിനെക്കുറിച്ചുള്ള നിസാർ കമ്മിറ്റി റിപ്പോർട്ട് 15 വർഷം പഴക്കമുള്ളതാണ്. അതിനുശേഷം നിരവധി പുതിയ അവകാശവാദങ്ങൾ വഖഫ് ഉന്നയിച്ചിട്ടുണ്ട്.
രാജ്യത്താകെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ട്. ഏതുതരം ഭൂമിക്കു മേലും അവകാശം ഉന്നയിക്കാൻ അവർക്ക് സാധിക്കുന്നു. കോടതിയെ പോലും സമീപിക്കാനാവുന്നില്ല. –ജാവ്ദേക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.