ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​ന്​ സു​പ്രീം​കോ​ട​തി​ക്കും അ​നു​കൂ​ല നി​ല​പാ​ടെ​ന്ന്​ പ്ര​മോ​ദ്​ മു​ത്ത​ലി​ക്​

തൃശൂർ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്നും ഇക്കാര്യത്തിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമവായത്തിന് സാധ്യതയില്ലെന്നും ശ്രീരാമസേന ദേശീയ അധ്യക്ഷൻ പ്രമോദ് മുത്തലിക്. ക്ഷേത്രനിർമാണത്തിന് സുപ്രീംകോടതിക്കും  അനുകൂല നിലപാടാണ്. ഇൗ സാഹചര്യത്തിൽ നിർമാണത്തിന് ശ്രീരാമസേന മുൻകൈെയടുക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ യോഗി ആദിത്യനാഥിന് പുതിയ ചരിത്രം സൃഷ്ടിക്കാനുള്ള പിന്തുണ സേന നൽകുമെന്ന്  പ്രമോദ് മുത്തലിക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.ക്ഷേത്രനിർമാണത്തിന് സാമഗ്രികൾ ശേഖരിക്കാൻ ഒക്ടോബറിൽ രാമേശ്വരത്ത് നിന്ന് ആരംഭിച്ച് തമിഴ്നാട്, കേരളം എന്നിവിടങ്ങളിലൂടെ കർണാടകയിൽ പൂർത്തിയാകുന്നനിലയിൽ ക്ഷേത്ര നിർമാണ യാത്ര സംഘടിപ്പിക്കും.

ഹൈന്ദവ സമൂഹ അഭിവൃദ്ധിക്ക് കൂട്ടായ്മ രൂപപ്പെടുത്താൻ ഹിന്ദുസംഘടനകളെയും സ്ഥാപനങ്ങളെയും പെങ്കടുപ്പിച്ച് ഒക്ടോബറിൽ സമസ്ത ഹിന്ദുസംഗമം നടത്തും. ഹിന്ദുക്കളുടെ വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് ഒാൺലൈൻ പാഠശാലകൾ ആരംഭിക്കും.  മറ്റ് സംസ്ഥാനങ്ങളിൽ രാമായണത്തെക്കുറിച്ച് അറിവുപകരാൻ തൃശൂരിൽ രാമായണ പഠന ഗവേഷണകേന്ദ്രം ആരംഭിക്കും.മുത്തലിക് പറഞ്ഞു. രാഹുൽ ഇൗശ്വർ, ബിജു മണികണ്ഠൻ, ഷിനോയ് ശ്രീനിവാസൻ, ബാബു പണിക്കർ എന്നിവരും സന്നിഹിതരായിരുന്നു.
 

Tags:    
News Summary - pramod muthalik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT