തിരുവനന്തപുരം: ജീവിതത്തിൽ നേരിട്ട ആദ്യ സസ്പെൻഷനെന്ന് പ്രശാന്ത്. തിങ്കളാഴ്ചയാണ് കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിനെ സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തത്. സസ്പെൻഷനു ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സസ്പെൻഷൻ ഉത്തരവ് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കും. ചട്ട ലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരെ ഫേസ്ബുക്കിലടക്കം കുറച്ചു ദിവസങ്ങളിലായി അതിരൂക്ഷമായ വിമർശനങ്ങളാണ് പ്രശാന്ത് നടത്തിക്കൊണ്ടിരുന്നത്. പട്ടികജാതി-വര്‍ഗ വകുപ്പ് സ്പെഷല്‍ സെക്രട്ടറിയായിരുന്ന പ്രശാന്ത് പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനായി രൂപവത്കരിച്ച ‘ഉന്നതി’യുടെ സി.ഇ.ഒ ആയിരുന്ന കാലത്ത് സംഭവിച്ച വീഴ്ചകളെക്കുറിച്ച് എ. ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് ഉദ്ധരിച്ച് വാർത്ത വന്നതാണ് പ്രശാന്തിനെ പ്രകോപിപ്പിച്ചത്.
ഹിന്ദു മല്ലു ഗ്രൂപ് എന്ന വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായവാണിജ്യ സെക്രട്ടറി കെ.ഗോപാലകൃഷ്ണനെയും സർക്കാർ തിങ്കളാഴ്ച സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.