കൊച്ചി: ഏജന്‍റുമാരുടെ ചതിക്കിരയായി സൗദി അറേബ്യയില്‍ കുടുങ്ങിയ വനിതകളുടെ പ്രശ്നത്തില്‍ ജസ്റ്റിസ് പി. ഭവദാസന്‍ അധ്യക്ഷനായ പ്രവാസി (എന്‍.ആര്‍.ഐ) കമീഷന്‍ ഇടപെടുന്നു. സൗദിയില്‍ ജോലിതേടി പോയി വഞ്ചിതരായ വനിതകള്‍ ഭാരതീയ പ്രവാസി പഠനകേന്ദ്രം മേധാവിയും സംവിധായകനുമായ റഫീഖ് റാവുത്തറിനൊപ്പം എറണാകുളത്ത് നടത്തിയ വാര്‍ത്തസമ്മേളനം ശ്രദ്ധയില്‍പെട്ടതിനത്തെുടര്‍ന്നാണ് ഇടപെടല്‍.
നാട്ടിലത്തൊനാകാതെ സൗദിയില്‍ ശേഷിക്കുന്നവരെ കണ്ടത്തൊനാണ് ആദ്യം ശ്രമം. വിഷയം കമീഷന്‍ അംഗമായ ദുബൈയിലെ വ്യവസായി ഡോ. ഷംസീര്‍ വയലിനെ ചെയര്‍മാന്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്. രക്ഷപ്പെടാനാകാതെ കുടുങ്ങിയിട്ടുള്ളവരെക്കുറിച്ച് ലഭ്യമായ വിവരങ്ങളും കൈമാറിയിട്ടുണ്ട്. അദ്ദേഹത്തിന്‍െറ നേതൃത്വത്തിലാണ് സൗദിയില്‍ കുടുങ്ങിയവരെ കണ്ടത്തൊന്‍ ശ്രമം തുടങ്ങിയത്.
അന്യനാട്ടില്‍ മാസങ്ങളും വര്‍ഷങ്ങളും നീണ്ട പീഡനത്തിനിരയായി മടങ്ങിയത്തെി നേരിട്ട് പരാതി നല്‍കിയിട്ടും പൊലീസോ മറ്റ് അധികൃതരോ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് വനിതകള്‍ വാര്‍ത്തസമ്മേളനത്തിനത്തെിയത്. വീട്ടുജോലികള്‍ക്കായി ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് പോകുന്ന വനിതകളുടെ സുരക്ഷ ഉറപ്പാക്കാന്‍ 2015 ജൂണ്‍ 15ന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഇ മൈഗ്രേറ്റ് സിസ്റ്റം നിലവില്‍ വന്ന ശേഷം ഈ സംവിധാനത്തെ മറികടന്ന് സൗദി അറേബ്യയിലേക്ക് ജോലിക്കെന്ന പേരില്‍ ഏജന്‍റുമാര്‍ കടത്തിയ സ്ത്രീകളാണ് പിന്നീട് ദുരിതത്തിലായത്.
തൊഴില്‍ കരാറും എമിഗ്രേഷന്‍ ക്ളിയറന്‍സും ഇല്ലാതെ ഇവരെ ഏജന്‍റുമാര്‍ മനുഷ്യക്കടത്തിന് വിധേയരാക്കുകയായിരുന്നു. കേരളത്തിലെ വിമാനത്താവളങ്ങള്‍ ഒഴിവാക്കി ചെന്നൈ, മുംബൈ, ബംഗളൂരു, ഡല്‍ഹി തുടങ്ങിയ വിമാനത്താവളങ്ങളില്‍നിന്ന് ദുബൈയിലത്തെിച്ച ശേഷം അവിടെനിന്ന് സൗദിയിലേക്ക് അയക്കുകയായിരുന്നു.
ഇന്ത്യയില്‍നിന്ന് നേരിട്ട് സൗദിയിലേക്ക് വീട്ടുജോലിയുടെ പേരില്‍ അയക്കുമ്പോഴുണ്ടാകുന്ന നിയമപരമായ തടസ്സങ്ങള്‍ മറികടക്കാന്നാണ് ദുബൈ വഴി സ്ത്രീകളെ എത്തിച്ചത്. സൗദിയിലത്തെിച്ച സ്ത്രീകളെ അറബികളുടെ വീട്ടുജോലിക്കും മറ്റുമായാണ് പറഞ്ഞയച്ചത്. ഇത്തരം 64 വീട്ടുജോലിക്കാരുള്ളതായാണ് ഭാരതീയ പ്രവാസി പഠനകേന്ദ്രം കണ്ടത്തെിയിത്.
ഇതില്‍ 28 പേരെ എംബസി വഴി തിരിച്ചത്തെിക്കാന്‍ സംഘടനക്ക് കഴിഞ്ഞു. ശേഷിക്കുന്ന 36 പേരെക്കൂടി രക്ഷപ്പെടുത്തുകയെന്ന ദൗത്യമാണ് പ്രവാസി സംഘടനകളുടെയും എംബസികളുടെയും സഹായത്തോടെ കമീഷന്‍ ഏറ്റെടുത്തിരിക്കുന്നത്. വിഷയം ശ്രദ്ധയില്‍പെട്ടതിനത്തെുടര്‍ന്ന് ഇത് ജനശ്രദ്ധയില്‍ കൊണ്ടുവന്ന റഫീഖ് റാവുത്തറില്‍നിന്ന് കമീഷന്‍ തെളിവുകള്‍ ശേഖരിച്ചിരുന്നു.
ചിലരുടെ കാര്യത്തില്‍ മതിയായ രേഖകള്‍ ഇല്ലാത്തത് അവരെ കണ്ടത്തൊനുള്ള ശ്രമങ്ങള്‍ക്ക് തടസ്സമാകുന്നതായി ജസ്റ്റിസ് പി. ഭവദാസന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.