പത്തനംതിട്ട: ഭാര്യവീട്ടിൽവെച്ച് മർദനമേറ്റ് ചികിത്സയിലിരുന്ന പ്രവാസി മരിച്ചു. മകളുടെ പ്രണയം എതിര്‍ത്തതിനു കാമുകനും സംഘവും ചേര്‍ന്ന് മര്‍ദിച്ചതാണെന്ന് മൊഴി നൽകിയിട്ടുണ്ടെങ്കിലും മർദനമേറ്റാണോ മരണം എന്ന കാര്യം പോസ്റ്റ്മോർട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന നിലപാടിലാണ് പൊലീസ്.
ഇടപ്പരിയാരം വിജയ വിലാസത്തില്‍ സജീവാണ് (49) വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ 27ന് വൈകീട്ടാണ് ഭാര്യ പ്രസന്നയുടെ കുടുംബവീട്ടില്െവച്ചാണ് സജീവിനു മര്‍ദനമേറ്റത്. ഗുരുതരപരിക്കുകളോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വൈക്കത്തെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. നട്ടെല്ലിനു ഗുരുതര ക്ഷതമേറ്റിരുന്നു.
മകളുടെ കാമുകനായ വി.കോട്ടയം സ്വദേശി മനുവും സുഹൃത്തുക്കളും ചേർന്ന് മര്‍ദിച്ചെന്നാണ് സജീവ് ഇലവുംതിട്ട പൊലീസിൽ മൊഴി നല്‍കിയത്. എന്നാൽ, വീടിെൻറ പടിയില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് മനു പൊലീസിനോട് പറഞ്ഞത്. ഈ മൊഴി വിശ്വാസത്തിലെടുത്ത പൊലീസ് മനുവിനെതിരെ കേസെടുക്കാൻ തയാറായിട്ടില്ല. ഇയാള്‍ നിരീക്ഷണത്തിലാണെന്നാണ് പറയുന്നത്.
സജീവിെൻറ മകൾ കോളജിൽ പഠിക്കുന്ന കാലത്താണ് ഡ്രൈവറായ മനുവുമായി പ്രണയത്തിലായത്. ഇപ്പോൾ സഹകരണ ബാങ്ക് താല്‍ക്കാലിക ജീവനക്കാരിയാണ് യുവതി.
മകളുടെ പ്രണയവാര്‍ത്ത നാട്ടുകാരിൽനിന്ന് അറിഞ്ഞ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയ സജീവ് ഭാര്യയെയും മകളെയും ഇതിെൻറ പേരില്‍ മര്‍ദിച്ചിരുന്നെന്ന് പരാതിയുണ്ട്. കഴിഞ്ഞ 24നാണ് ഭാര്യയും മകളും ചേര്‍ന്ന് സജീവിനെതിരെ ആറന്മുള പൊലീസില്‍ പരാതി നല്‍കിയത്. മൂവരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ പൊലീസ് പെണ്‍കുട്ടിയുമായി സംസാരിച്ചെങ്കിലും കാമുകനൊപ്പം പോകാനാണ് താല്പര്യം പ്രകടിപ്പിച്ചത്. അന്നുതന്നെ കാമുകനൊപ്പം പോയ പെണ്‍കുട്ടി പന്തളത്ത് വാടക വീട്ടില്‍ താമസമാക്കി.
പിന്നീട് അവിടേക്ക് മാതാവിനെയും കൂട്ടിക്കൊണ്ടുപോയി. വിവാഹ ആവശ്യത്തിനായി പിതാവ് കരുതിെവച്ച സ്വര്‍ണവുമായിട്ടായിരുന്നു യുവതി സ്ഥലം വിട്ടത്. ഇവര്‍ കഴിഞ്ഞ ദിവസം മെഴുവേലി കുറിയാനിപ്പള്ളിയിലുള്ള ഭാര്യവീട്ടില്‍ എത്തിയതറിഞ്ഞ് സജീവ് അവിടേക്ക് ചെന്നു. അവിടെ സജീവ് ഭാര്യയും മകളുമായി വീണ്ടും വഴക്കുണ്ടായി. വിവരം അറിഞ്ഞെത്തിയ മനുവും സംഘവും തന്നെ ക്രൂരമായി മര്‍ദിച്ചെന്നാണ് സജീവിെൻറ പരാതി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരാതെ കൊലപാതകം സ്ഥിരീകരിക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് പൊലീസ്. അതിനിടെ പ്രതിയെ രക്ഷിക്കാന്‍ സി.പി.എം നേതാക്കള്‍ ഇടപെട്ടുവെന്ന ആരോപണവുമായി സജീവിെൻറ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.