തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേമബോര്‍ഡ് ആവിഷ്കരിച്ച ‘പ്രവാസി ഡിവിഡൻറ് പദ്ധതി 2018’ നടപ്പാക്കാൻ ഒാർഡിനൻസ് പുറപ്പെടുവിക്കുന്നു. ഇതിനായി, പ്രവാസി കേരള ക്ഷേമ നിയമത്തിൽ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശിപാര ്ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. പ്രവാസി കേരളീയരില്‍നിന്ന് നിക്ഷേപം സ്വീകരിച് ച്, ഈ നിക്ഷേപം ഉപയോഗിച്ച് കിട്ടുന്ന തുകയും സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് നിക്ഷേപകര്‍ക്ക് പ്രതിമാസം ലാഭവിഹിതം നല്‍കുന്നതാണ് പദ്ധതി.
പ്രവാസം മതിയാക്കി തിരിച്ചെത്തുന്നവര്‍ക്ക് നിശ്ചിത വരുമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി. പദ്ധതിയിലൂടെ സ്വരൂപിക്കുന്ന തുക വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് കിഫ്ബിക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും കൈമാറും. ഫെബ്രുവരിയിൽ നടത്തുന്ന ലോക കേരള സഭ ഗൾഫ് മേഖല സമ്മേളനത്തിൽ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
പദ്ധതിയുടെ പ്രത്യേകതകൾ:
•പ്രവാസി ജീവിതം നയിക്കുന്നവർക്കും തിരിച്ചുവന്നവർക്കും കേരളത്തിന് പുറത്തുള്ള മലയാളികൾക്കും പദ്ധതിയിൽ അംഗമാകാം.
• മൂന്നു ലക്ഷം മുതൽ 51 ലക്ഷം രൂപ വരെ ഒറ്റത്തവണയായി (ലക്ഷങ്ങളുടെ ഗുണിതങ്ങളായി) പദ്ധതിയിൽ നിക്ഷേപിക്കാം.
•നിക്ഷേപിച്ച് മൂന്നു വർഷം കഴിയുമ്പോൾ നിക്ഷേപകന് പ്രതിമാസം 10 ശതമാനം മിനിമം ലാഭവിഹിതം നിക്ഷേപകെൻറ അക്കൗണ്ടിൽ ലഭിക്കും.
• നിക്ഷേപ തുകയുടെ മുതൽ മുടക്കായി നിക്ഷേപ തുക കൂടാതെ ആദ്യ മൂന്നു വർഷങ്ങളിലെ തുക കൂടി ലാഭവിഹിതമായി കണക്കാക്കുകയും അതിന്മേലുളള 10 ശതമാനം ലഭിക്കുകയും ചെയ്യും. (ഉദാഹരണത്തിന് അഞ്ചു ലക്ഷം നിക്ഷേപിക്കുന്ന ഒരാൾക്ക് മൂന്നു വർഷം കഴിഞ്ഞാൽ 5000 രൂപക്കുമേൽ ലാഭവിഹിതമായി ലഭിക്കും.)
• മരണം വരെ നിക്ഷേപകന് ലാഭവിഹിതം ലഭിക്കും. മരണശേഷം ഭാര്യക്കോ/ഭർത്താവിനോ ഇതേ സംഖ്യ ലഭിക്കും. ഭാര്യ/ഭർത്താവ് മരിച്ചുകഴിഞ്ഞാൽ നിക്ഷേപിച്ച തുക മൂന്നു വർഷത്തെ ലാഭവിഹിതം കൂടി ഉൾപ്പെടുത്തി മക്കൾക്കോ നോമിനിക്കോ നിയമാനുസൃത അവകാശികൾക്കോ ലഭിക്കും. അതിനുശേഷം ലാഭവിഹിതം ഉണ്ടായിരിക്കില്ല.
• നിക്ഷേപകനും അയാളുടെ മരണശേഷം ലാഭവിഹിതം ലഭിക്കുന്ന ആൾക്കോ ഇടക്കുവെച്ച് പദ്ധതിയിൽനിന്ന് പിന്മാറാനാകില്ല.
•ഡിവിഡൻറിനുമേൽ ജപ്തിയോ മറ്റ് നിയമ നടപടികളോ ലിങ്ക് ചെയ്യാൻ സാധിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.