നാദാപുരം: അരൂർ എളയിടത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വഴിത്തിരിവ്. 'തട്ടിക്കൊണ്ടുപോകലിനിരയായ' യുവാവ് പൊലീസിൽ ഹാജരായി. ഇയാളടക്കം ഏഴുപേരെ സ്വർണക്കവർച്ച കേസിൽ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. പന്തീരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയിൽ അജ്നാസി(30)നെയാണ് വ്യാഴാഴ്ച അർധ രാത്രിയോടെ ഇളയിടത്തുനിന്ന് വോളിബാൾ കണ്ട് മടങ്ങുന്നതിനിടെ ഇന്നോവ കാറിൽ തട്ടിക്കൊണ്ടുപോയത്.
പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെ വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഇയാൾ സ്റ്റേഷനിലെത്തി തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്ന് അറിയിക്കുകയായിരുന്നു.
തട്ടിക്കൊണ്ടുപോയതല്ലെന്ന് കാണിച്ച് അജ്നാസിെൻറ വിഡിയോയും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് കാർത്തിക പള്ളി സ്വദേശി ഫൈസലിെൻറ പരാതിയിൽ ഒരു കിലോ സ്വർണം കവർച്ച ചെയ്ത കേസിൽ അജ്നാസടക്കമുള്ള ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 13ന് വൈകീട്ട് ദുൈബയിൽനിന്ന് കൊടുത്തയച്ച സ്വർണം ഫൈസൽ പറഞ്ഞയച്ച രണ്ടു പേർക്ക് കൈമാറിയിരുന്നു.
കണ്ണൂർ മട്ടന്നൂർ ടൗണിന് സമീപം വെച്ച് ഇവരുടെ കാർ തടഞ്ഞ് സ്വർണം കവർച്ച ചെയ്തെന്നാണ് പരാതി. അരൂർ എളയിടത്തുനിന്ന് തട്ടിക്കൊണ്ടു പോയ അജ്നാസിെൻറ പുറത്തുവന്ന വിഡിയോ തട്ടിക്കൊണ്ടു പോയവർ ചെയ്യിച്ചതെന്നാണ് പൊലീസ് നിഗമനം. അജ്നാസിെൻറ ശരീരത്തിൽ മുറിവേറ്റ പാടുകൾ മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഇയാൾ സഞ്ചരിച്ച ജീപ്പ് ഫോറൻസിക് സംഘം പരിശോധിച്ചു.
സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാർകോട്ടിക് ഡിവൈ.എസ്.പി സി. സുന്ദരനാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.