പ്രവാസി പെൻഷൻകാർക്ക് പതിനായിരം രൂപ അടിയന്തര സഹായം

തിരുവനന്തപുരം: പ്രവാസി ക്ഷേമനിധി പെൻഷൻകാർക്ക് ഒറ്റത്തവണ സഹായമായി പതിനായിരം രൂപ അടിയന്തരമായി അനുവദിക്കും. നി ലവിൽ നൽകുന്ന പെൻഷന് പുറമേയാണ് ഈ ആശ്വാസധനം. കോവിഡ് ബാധിതരായ പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക് പതിനായിരം രൂപ സഹായം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനാവശ്യമായ തുക ക്ഷേമനിധി ബോർഡിന്‍റെ തനതു ഫണ്ടിൽ നിന്നും വിനിയോഗിക്കും.


ജനുവരി ഒന്നിന് ശേഷം തൊഴിൽ വിസ, കാലാവധി കഴിയാത്ത പാസ്പോർട്ട് എന്നിവയുമായി നാട്ടിൽ വരികയും ലോക്ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാതെ വരികയും ചെയ്ത പ്രവാസികൾക്കും മാർച്ച് 26ന് ശേഷം നാട്ടിലെത്തി യാത്രാവിലക്ക് നീങ്ങും വരെ നാട്ടിൽ കഴിയേണ്ടി വരികയും ചെയ്യുന്ന പ്രവാസികൾക്കും 5000 രൂപ സഹായമായി നൽകും.

സാന്ത്വന പട്ടികയിൽ കോവിഡ് 19 കൂടെ ഉൾപ്പെടുത്തുകയും ക്ഷേമനിധി സഹായം ലഭിക്കാത്ത പ്രവാസികൾക്ക് 10000 രൂപ അടിയന്തര സഹായമായി നൽകുമെന്നും നോർക്ക അറിയിച്ചു.

Tags:    
News Summary - pravasi pension-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.