തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളോടൊപ്പം പ്രീ പ്രൈമറി വിഭാഗം പ്രവർത്തിപ്പിക്കുന്നതിൽ നയരൂപവത്കരണം നടത്തുന്നതിന് പഠനം നടത്തി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവ്. പ്രീ പ്രൈമറി ക്ലാസുകൾ ഹൈടെക് ആക്കൽ, വിദ്യാർഥികൾക്ക് യൂനിഫോം അനുവദിക്കൽ, ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾെപ്പടുത്തൽ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് ഉത്തരവ്.
പ്രീ പ്രൈമറി അധ്യാപക യോഗ്യതക്ക് കെൽട്രോൺ നടത്തുന്ന കോഴ്സ് പരിഗണിക്കൽ, 2012ന് ശേഷം സർക്കാർ അംഗീകാരമില്ലാതെ പ്രീ ൈപ്രമറിയിൽ നിയമിച്ച അധ്യാപകരെയും ആയമാരെയും സ്ഥിരപ്പെടുത്തൽ, ഒാണറേറിയം നൽകൽ, നിലവിൽ 60 വയസ്സ് കഴിഞ്ഞവരുടെ സേവനം അവസാനിപ്പിക്കുന്നത് എന്നിവയും പരിശോധിക്കേണ്ട വിഷയങ്ങളായി നിശ്ചയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.