കുഴൽമന്ദം (പാലക്കാട്): ദുരഭിമാനക്കൊലയുടെ മുഖ്യസൂത്രധാരൻ ഹരിതയുടെ മുത്തച്ഛൻ കുമരേഷാണെന്ന് അനീഷിെൻറ മാതാപിതാക്കളായ അറുമുഖനും രാധയും പറഞ്ഞു. കൊലപാതകത്തിന് തലേന്ന് അർധരാത്രി അനീഷിെൻറ സഹോദരൻ അരുണിെൻറ ഫോണിലേക്ക് കുമരേഷ് വിളിച്ചിരുന്നു. പരിഹാസച്ചുവയോടെ, ക്ഷേമാന്വേഷണം നടത്തിയായിരുന്നു ഫോൺവിളി. കൊലപാതകത്തിനുള്ള ആസൂത്രണം നടത്തിയത് കുമരേഷാണെന്നും രാധ ആരോപിച്ചു.
ഞങ്ങൾ സ്ത്രീധനം ആവശ്യപ്പെട്ടതായി കാണിച്ച് നേരത്തെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നതായി അറുമുഖൻ പറഞ്ഞു. തന്നെയും മകനേയും എതിർകക്ഷികളാക്കി ആലത്തൂർ മുനിസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് കാണിച്ച് വക്കീൽ നോട്ടീസ് അയച്ചിരുന്നു. തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് അഭിഭാഷകെൻറ പേരിലാണ് നോട്ടീസ് വന്നത്. സ്ത്രീധനകാര്യത്തെക്കുറിച്ച് തങ്ങൾ ചിന്തിച്ചിട്ടുപോലുമില്ലെന്ന് അറുമുഖൻ പറഞ്ഞു.
അതിനിടെ, അനീഷിെൻറ വീട്ടുകാർക്ക് പണം വാഗ്ദാനംചെയ്ത് ഹരിതയെ വീട്ടിലെത്തിക്കാൻ നേരത്തെ മുത്തച്ഛൻ കുമരേഷ് ശ്രമിച്ചിരുന്നതായി തെളിയിക്കുന്ന ഫോൺകാൾ പുറത്തുവന്നു. ഹരിതയുടെ ഫോണിലേക്കാണ് ഒരുമാസം മുമ്പ് ഇയാൾ വിളിച്ചത്. അമ്മക്ക് സുഖമില്ലെന്നും നീ മടങ്ങിവരണമെന്നുമാണ് കുമരേഷ് ഇതിൽ ആവശ്യപ്പെടുന്നത്. അപ്പു (അനീഷ്) ഇല്ലാതെ ഞാൻ വരില്ലെന്ന് ഹരിത പറയുന്നുണ്ട്. അനീഷിനെ വിട്ടിട്ട് വരണം.
അവനെ വീട്ടിൽ കയറ്റാൻ പറ്റില്ല. അനീഷിനും അച്ഛനും വേണ്ടത് പണമാണ്, അത് നമുക്ക് കൊടുക്കാം. തൽക്കാലം നീ തനിച്ചുവരണം. നിങ്ങളെ ആരും ഒന്നും ചെയ്യില്ല. വീട്ടിലേക്ക് കുളിച്ചുകയറിയാൽ മാത്രം മതി. അമ്മയേയും അച്ഛനേയും തീരാദുഃഖത്തിലേക്ക് തള്ളിവിടരുതെന്നും മോൾ മടങ്ങിവരണമെന്നും കുമരേഷ് അഭ്യർഥിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.