പ്രീത ഷാജിയുടെ കിടപ്പാടം ഒഴിപ്പിക്കൽ: ഒത്തുതീർപ്പ്​ സാധ്യത പരിശോധിക്കണമെന്ന്​ ഹൈകോടതി

​െകാച്ചി: ബാങ്ക് വായ്പാ തട്ടിപ്പിന് ഇരയായെന്ന് ആരോപണമുള്ള പത്തടിപ്പാലം സ്വദേശിനി പ്രീത ഷാജിയുടെ കിടപ്പാടം ഒഴിപ്പിക്കുന്നത് സംബന്ധിച്ച കേസില്‍ ഒത്തുതീർപ്പ്​ സാധ്യത പരിശോധിക്കണമെന്ന്​ ഹൈകോടതി. ബാങ്കിൽനിന്ന്​ ഇൗട്​ വസ്​തുവായ വീട്​ ലേലത്തിൽ പിടിച്ച ഹരജിക്കാരനായ എം.എന്‍. രതീഷും പ്രീത ഷാജിയും തമ്മിൽ എന്തെങ്കിലും ഒത്തുതീര്‍പ്പിന് സാധ്യതയുണ്ടോയെന്ന് പരിശോധിക്കാനാണ്​ നിർദേശം. തുടർന്ന്​ കേസ്​ രണ്ടാഴ്​ച​ക്ക്​ ശേഷം പരിഗണിക്കാൻ മാറ്റി.

താൻ ലേലം കൊണ്ട വസ്​തുവിൽനിന്ന്​ പ്രീത ഷാജിയെയും കുടുംബത്തെയും ഒഴിപ്പിക്കണമെന്നാവശ്യപ്പെടുന്ന രതീഷി​​​െൻറ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​. ധനമന്ത്രിയുടെ നേതൃത്വത്തില്‍ ഇതുമായി ബന്ധപ്പെട്ട്​ ചര്‍ച്ച നടന്നിരുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചര്‍ച്ചയില്‍ ഹരജിക്കാരൻ പങ്കെടുത്തിരുന്നില്ല. നഷ്​ടപരിഹാരം നല്‍കി കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കണമോയെന്ന കാര്യം രതീഷുമായി സംസാരിക്കാതെ തീരുമാനിക്കാനാവില്ലെന്ന് അദ്ദേഹത്തി​​​െൻറ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

തുടര്‍ന്നാണ് ഒത്തുതീർപ്പിന്​ അവസരം നൽകിയ കോടതി കേസ്​ പിന്നീട്​ പരിഗണിക്കാൻ മാറ്റിയത്​.

Tags:    
News Summary - Preetha Shaji Land Issue in highcourt -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT