തിരുവനന്തപുരം: മൂന്നു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച കേരളത്തിലെത്തും. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ പ്രത്യേക വിമാനത്തിലെത്തുന്ന രാഷ്ട്രപതി രാത്രിയിൽ രാജ്ഭവനില്‍ തങ്ങും. തിങ്കളാഴ്ച രാവിലെ 11ന് നിയമസഭ സമുച്ചയത്തില്‍ നടക്കുന്ന ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’ ഉദ്ഘാടനം ചെയ്യും.
വൈകീട്ട് 5.30ന് പ്രത്യേകവിമാനത്തില്‍ കൊച്ചിയിലേക്ക് തിരിക്കും. എറണാകുളം െഗസ്റ്റ് ഹൗസില്‍ തങ്ങിയശേഷം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഹൈകോടതി ചീഫ് ജസ്റ്റിസുമായും ജഡ്ജിമാരുമായും ബോള്‍ഗാട്ടി പാലസില്‍ പ്രാതല്‍ കൂടിക്കാഴ്ച നടത്തും. 10.10ന് ഹെലികോപ്ടര്‍മാർഗം തൃശൂരിലേക്ക് തിരിക്കും. 11ന് തൃശൂര്‍ സെൻറ് തോമസ് കോളജിെൻറ സെൻറിനറി ആഘോഷം ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12.30ന് ഗുരുവായൂരിലെത്തി ക്ഷേത്രദര്‍ശനത്തിനു ശേഷം 2.45ന് കൊച്ചിയിലെത്തും. തുടർന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.