തിരുവനന്തപുരം: മൂന്നു ദിവസത്തെ സന്ദർശനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച കേരളത്തിലെത്തും. തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരും വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന രാഷ്ട്രപതി ഗുരുവായൂർ ക്ഷേത്രവും സന്ദർശിക്കും. ഡൽഹിയിൽനിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഞായറാഴ്ച വൈകീട്ട് 6.35ന് തിരുവനന്തപുരെത്തത്തുന്ന രാഷ്ട്രപതി അന്ന് രാത്രി രാജ്ഭവനിൽ തങ്ങും.
തിങ്കളാഴ്ച രാവിലെ 11ന് സംസ്ഥാന നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന് പരിസമാപ്തി കുറിക്കുന്ന ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് കൊച്ചിക്ക് പോകും. എറണാകുളത്തെ ഗവ. െഗസ്റ്റ് ഹൗസിലാണ് അേദ്ദഹത്തിെൻറ താമസം.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് ബോൾഗാട്ടി പാലസിൽ ഹൈകോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാർക്കുമൊപ്പം പ്രഭാതഭക്ഷണത്തിൽ പങ്കെടുക്കും. ഹെലികോപ്ടറിൽ തൃശൂരിലേക്ക്പോകുന്ന രാഷ്ട്രപതി 11ന് സെൻറ് തോമസ് കോളജിെൻറ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഹെലികോപ്ടർ മാർഗം ഗുരുവായൂരിൽ എത്തും. ഉച്ചക്ക് 12.45 മുതൽ ഒന്നുവരെ ഗുരുവായൂരിലുണ്ടാകും. ക്ഷേത്രദർശനത്തിനു ശേഷം കൊച്ചിയിൽ തിരിച്ചെത്തി 2.20ന് ഡൽഹിക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.