കൊച്ചി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ വരവേല്‍ക്കാന്‍ കൊച്ചി ഒരുങ്ങി. കബ്രാള്‍ യാര്‍ഡില്‍ കൊച്ചി മുസ്രിസ് ബിനാലെ സെമിനാര്‍ ഉദ്ഘാടനം, ആസ്പിന്‍വാളില്‍ ബിനാലെ സന്ദര്‍ശനം, ലെ മെറിഡിയനില്‍ കെ.എസ്. രാജാമണി അനുസ്മരണ പ്രഭാഷണം എന്നിവയാണ് രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടികള്‍. വ്യാഴാഴ്ച ഉച്ചക്ക് 3.35ന് പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക വിമാനത്താവളത്തിലത്തെുന്ന രാഷ്ട്രപതി വൈകീട്ട് 6.50ന് മടങ്ങും.
നാവിക വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കും. തുടര്‍ന്ന് ഫോര്‍ട്ട്കൊച്ചിയിലേക്ക് റോഡ് മാര്‍ഗം യാത്ര തിരിക്കുന്ന രാഷ്ട്രപതി നാലിന്് കബ്രാള്‍ യാര്‍ഡിലെ ബിനാലെ വേദിയില്‍ ‘സുസ്ഥിര സംസ്കാര നിര്‍മിതി’യുടെ പ്രാധാന്യം സെമിനാറിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കും.
ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് റോഡ് മാര്‍ഗം 5.15ന് മരടിലെ ഹോട്ടല്‍ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലത്തെുന്ന അദ്ദേഹം അഡ്വ. കെ.എസ്. രാജാമണി സ്മാരക പ്രഭാഷണം നിര്‍വഹിക്കും. 6.30ന് മരട്ടില്‍നിന്ന് യാത്ര തിരിക്കുന്ന രാഷ്ട്രപതി 6.40ന് നാവിക വിമാനത്താവളത്തിലത്തെി 6.50ന് മടങ്ങും. വിവിധ വേദികളിലെ സജ്ജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉന്നതോദ്യോഗസ്ഥര്‍ നേരിട്ടത്തെി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.