പോളിംഗ് ശതമാനം ഓൺലൈനായി രേഖപ്പെടുത്തുന്ന പ്രിസൈഡിംഗ് ഓഫിസർ

മലയോര മേഖലയിൽ റേഞ്ച് കിട്ടാതെ പ്രിസൈഡിംഗ് ഓഫിസർമാർ

കുളത്തൂപ്പുഴ: കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർ വോട്ടെടുപ്പ് വിവരങ്ങൾ ഓൺലൈനായി നൽകാൻ മൊബൈൽ റേഞ്ച് തേടി അലയേണ്ട അവസ്ഥയിൽ. ഇക്കുറി വോട്ടിങ്​ ശതമാനവും നിലവാരവും മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ജില്ല ആസ്ഥാനത്തേക്ക് നൽകേണ്ടത്.

കൊല്ലം ജില്ലയുടെ കിഴക്കേ അറ്റത്ത് പശ്ചിമഘട്ട മലനിരകൾക്കുള്ളിലായി സ്ഥിതി ചെയ്യുന്ന കുളത്തൂപ്പുഴ വില്ലുമല ട്രൈബൽ എൽ.പി സ്കൂളിൽ എത്തിയ ഉദ്യോഗസ്ഥരാണ് പോൾ മാനേജർ ആപ്ലിക്കേഷൻ വഴി വിവരങ്ങൾ രേഖപ്പെടുത്താൻ മൊബൈൽ റേഞ്ച് തേടി നടക്കേണ്ടി വരുന്നത്. ഓരോ മണിക്കൂറിലും വോട്ടുനില അറിയിക്കാൻ സ്കൂളിന്​ മുന്നിലെ തുറസ്സായ സ്ഥലത്തേക്ക്​ പോകേണ്ടിവരുന്നു ഇവർക്ക്.

Tags:    
News Summary - Presiding officers without range in hilly areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.