തൃശൂർ: കരളലിയിപ്പിക്കുന്ന തരത്തിൽ പൊടിപ്പും തൊങ്ങലും വെച്ച് മാധ്യമങ്ങൾ ആത്മഹത് യ റിപ്പോർട്ട് ചെയ്യരുതെന്ന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ(പി.സി.ഐ). ആത്മഹത്യകൾ തടയുന് നതിനുള്ള ലോക ആരോഗ്യ സംഘടനയുടെ റിേപ്പാർട്ടിെൻറയും മാനസികാരോഗ്യ സംരക്ഷണ നി യമത്തിെൻറയും അടിസ്ഥാനത്തിൽ പ്രസ് കൗൺസിൽ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളില ാണ് ഈ വിലക്ക്. ആത്മഹത്യകൾ, പ്രത്യേകിച്ച് കൂട്ട ആത്മഹത്യകൾ ചിത്രം സഹിതം പൊലിപ്പിച്ചും സ്തോഭജനകമായും (സെൻസേഷണലൈസ്) വാർത്തയാക്കരുതെന്നാണ് സെപ്റ്റംബർ 13ന് പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുടെ ഉൗന്നൽ. ആത്മഹത്യകൾ വളരെ പ്രധാന്യത്തോടെ റിേപ്പാർട്ട് ചെയ്യരുതെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു.
തുടർവാർത്തകളുടെ റിപ്പോർട്ടിങ്ങും അതിര് കവിയരുത്. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുേമ്പാൾ സ്തോഭജനകമായ ഭാഷ ഉപയോഗിക്കരുത്.
ആത്മഹത്യയാണ് പ്രശ്നങ്ങൾക്ക് പരിഹാരം എന്ന മട്ടിലും വാർത്തകൾ കൊടുക്കരുത്. ആത്മഹത്യ ചെയ്ത രീതികളും സ്ഥലങ്ങളും വിശദമാക്കരുത്. തലക്കെട്ടുകൾ പക്വമായിരിക്കണം.
ആത്മഹത്യ ചെയ്തവരുടെ ചിത്രങ്ങളും വീഡിയോയും പ്രസിദ്ധീകരിക്കരുത്. സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുത്. ഈ കാര്യങ്ങളിൽ മാനസികാരോഗ്യ സംരക്ഷണ നിയമ വ്യവസ്ഥകൾക്ക് കാലാകാലങ്ങളിൽ മാധ്യമങ്ങൾ പ്രചാരം നൽകണമെന്നും മാർഗനിർദേശങ്ങളിൽ നിർദേശിക്കുന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുന്നവരുടെ ചിത്രങ്ങളോ അവരെക്കുറിച്ച വിവരങ്ങളോ പ്രസിദ്ധീകരിക്കരുതെന്നും മാർഗനിർദേശങ്ങളിലുണ്ട്. ആത്മഹത്യകൾ പൊലിപ്പിച്ചും സ്തോഭജനകമായും റിപ്പോർട്ട് ചെയ്യുന്നത് തടയാൻ 1990കളുടെ അവസാനം തൃശൂർ ജില്ലയിലെ ഏതാനും മാധ്യമ പ്രവർത്തകർ മുൻകൈ എടുത്തിരുന്നു. ജില്ലയിൽ ആത്മഹത്യകൾ വർധിച്ചു വന്ന സാഹചര്യത്തിലായിരുന്നു അത്. ഇൗ വിഷയത്തിൽ വിദഗ്ധരെ പങ്കെടുപ്പിച്ച് സെമിനാറും ചർച്ചകളും നടത്തി. അതിൽ അനുകൂലമായ ചുവട് വെക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമമേധാവികൾക്ക് കത്തയച്ചു.
ഇത്തരം വാർത്തകൾ പെരുപ്പിക്കുന്നത് ഇങ്ങനെ ചെയ്യാൻ മാനസിക പ്രചോദനമാവുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു നീക്കം. ജില്ലയിലെ ആത്മഹത്യകളെക്കുറിച്ച് വളരെ ചെറിയ തോതിൽ മാത്രം വാർത്തകൾ കൊടുക്കുകയും ചെയ്തു. അത് ഫലം കണ്ടു, ജില്ലയിൽ ആത്മഹത്യകളുടെ എണ്ണം കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.