വിലക്കയറ്റം: സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് വെൽഫെയർ പാർട്ടി

സംസ്ഥാനത്ത് പൊതു ​വി​പ​ണി​യി​ൽ അവശ്യ സാധനങ്ങൾക്കുൾപ്പെടെ എല്ലാ ഇനങ്ങൾക്കും വൻ  വി​ല​ക്ക​യ​റ്റമായിട്ടും ഒന്നും ചെയ്യാതെ സർക്കാർ നിഷ്ക്രിയ നിലപാട് സ്വീകരിക്കുകയാണെന്നും രൂ​ക്ഷ​മാ​യ വിലവർധന നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ വിപണിയിൽ അടിയന്തിര ഇടപെടൽ നടത്തണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ ആവശ്യപ്പെട്ടു.

നികുതി വർദ്ധന നടപ്പാക്കിയും പിഴകൾ ഈടാക്കിയും ജനങ്ങളെ പിടിച്ചുപറിക്കലാണ് തങ്ങളുടെ ദൗത്യം എന്നാണ് ഇടതു സർക്കാർ കരുതുന്നത്.

അരി, പച്ചക്കറി, വെളിച്ചെണ്ണ, മത്സ്യം , മാംസം, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീത വിലക്കയറ്റത്തിലൂടെ ജനജീവിതം  ദു:സഹമായിട്ടും കേവല പ്രഖ്യാപനങ്ങൾക്കപ്പുറം ജനങ്ങൾക്ക് ആശ്വാസകരമാകുന്ന  ഫലപ്രദമായ ഒരു നടപടിയും  സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.

സ​ബ്​​സി​ഡി സാ​​ധ​ന​ങ്ങ​ൾ

ഒ​ഴി​കെയുള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക്​ സ​പ്ലൈ​കോ ഔ​ട്ട്​​ലെറ്റുകളി​ൽ കടുത്ത ക്ഷാ​മമാണ് അനുഭവപ്പെടുന്നത്.  ഒ​ന്ന​ര​യാ​ഴ്ച മു​മ്പു​ള്ള​തി​നെ​ക്കാ​ൾ വ​ർ​ധി​ച്ച വില​യാ​ണ്​ സ​പ്ലൈ​കോ​യി​ൽ ഇ​പ്പോ​ൾ സബ്സിഡി ഇതര സാധനങ്ങൾക്കുള്ളത്.

സ​ബ്​​സി​ഡി നിര​ക്കി​ൽ വി​ൽ​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ​ മി​ക്ക ഔ​ട്ട്ല​റ്റു​ക​ളി​ലും പ​രി​മി​ത​വുമാ​ണ്.  ഈ​മാ​സം സ്​​റ്റോ​ക്ക്​​ എ​ത്തിയിട്ടുമില്ല. .

വി​ല​ക്കൂ​ടു​ത​ലെ​ന്ന ആ​ക്ഷേപം മ​റി​ക​ട​ക്കാ​ൻ കുറഞ്ഞ എണ്ണം സ​ബ്​​സി​ഡി ഇ​ന​ങ്ങ​ളു​ടെ വി​ല സ്ഥിരമായി നി​ർ​ത്തി​ മറ്റ് സാധങ്ങളുടെ വി​ല​ വർധിപ്പിക്കുന്ന രീതിയാണ് സപ്ലൈക്കോ ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം കൂടുതലുള്ള സംസ്ഥാനങ്ങളുമായി ചർച്ച നടത്തി കൂടുതൽ സാധനങ്ങൾ വിപണിയിലേക്ക് എത്തിക്കുന്നതിന് സർക്കാർ തയ്യാറാകണം. സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ കൂടുതൽ സാധനങ്ങൾ കൂടുതൽ അളവിൽ സബ്സിഡി നിരക്കിൽ നൽകുന്നതിന് സർക്കാർ നയപരമായ തീരുമാനം എടുക്കണം. തടസ്സം കൂടാതെ സ്റ്റോക്കുകൾ എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം.  ഭക്ഷ്യവസ്തുക്കളും മറ്റ് ആവശ്യ സാധനങ്ങളും നിയന്ത്രിത വിലയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഹോർട്ടികോർപ് , സപ്ലൈകോ എന്നിവയുടെ താൽക്കാലിക  മൊബൈൽ ഔട്ട്ലെറ്റുകൾ പഞ്ചായത്ത് തേറും ആരംഭിക്കണം - അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാരിന്റെ ഉത്തരവാദിത്ത രാഹിത്യത്തിനെതിരെ വെൽഫെയർ പാർട്ടി വരും ദിവസങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Price rise: Government should intervene urgently

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.