കടുത്തുരുത്തി: ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് സ്വദേശിനിയെ പീഡിപ്പിെച്ചന്ന പരാതിയിൽ വൈദികനെതിരെ കേസ്. കല്ലറ മണിയന്തുരുത്ത് സെൻറ് മാത്യൂസ് പള്ളി വികാരി തോമസ് താന്നിനിൽക്കുംതടത്തിലിനെതിെരയാണ് (44) കടുത്തുരുത്തി പൊലീസ് കേസെടുത്തത്. ഇയാൾ ഒളിവിലാണ്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട 42കാരിയെ വിവാഹ വാഗ്ദാനം നൽകി വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
യുവതി ജനുവരി ഏഴിനാണ് സുഹൃത്തുമൊത്ത് കല്ലറയിലെത്തിയത്. വൈദികെൻറ കല്ലറയിലെ സുഹൃത്തിെൻറ വീട്ടിലും മറ്റു പലസ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് യുവതി പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. കഴിഞ്ഞ 12ന് കുമരകത്തെ റിസോർട്ടിലെത്തിയപ്പോൾ കുളിക്കാൻ കയറിയ യുവതിയെ മുറിക്കകത്തിട്ട് പൂട്ടിയശേഷം വൈദികൻ മുങ്ങുകയായിരുന്നു.
യുവതി ബഹളംെവച്ചപ്പോൾ ഹോട്ടലുകാർ വൈദികനുമായി ബന്ധപ്പെട്ട് വൈദികെൻറ ബന്ധുക്കളെ വിളിച്ചുവരുത്തി പറഞ്ഞയച്ചു. യുവതിയുടെ 16,000 രൂപയും ഏഴരപവൻ സ്വർണാഭരണങ്ങളും വൈദികൻ തട്ടിയെടുത്തതായും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഒളിവിൽപോയ വികാരിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ കല്ലറ മഹിള മന്ദിരത്തിലേക്ക് മാറ്റി.
വൈദികനെ സഭ പുറത്താക്കി
പാലാ: വിദേശ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്ത സാഹചര്യത്തിൽ മണിയാതുരുത്ത് സെൻറ് മാത്യൂസ് പള്ളി വികാരി തോമസ് താന്നിനിൽക്കും തടത്തിലിനെ വൈദികവൃത്തിയിൽനിന്ന് പുറത്താക്കിയതായി പാലാ രൂപത അറിയിച്ചു. എല്ലാ നിയമ നടപടികളോടും പൂർണമായി സഹകരിക്കുമെന്നും രൂപത നേതൃത്വം വ്യക്തമാക്കി. സ്വഭാവദൂഷ്യപരാതിയെ തുർന്നാണ് നടപടിയെന്ന് രൂപത വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.