കുർബാന അർപ്പിക്കാൻ ബുദ്ധിമുട്ടുള്ള വൈദികർ പള്ളിയിലെ താമസം അവസാനിപ്പിച്ച് വീട്ടിൽ പോകണം -അൽമായ മുന്നേറ്റം

കൊച്ചി: അതിരൂപതയിലെ പള്ളികളിൽ വിശ്വാസികൾക്ക് ആവശ്യമായ കുർബാന അർപ്പിക്കാൻ ബുദ്ധിമുട്ടുള്ള വൈദികർ രണ്ടു ദിവസത്തിനുള്ളിൽ പള്ളിയിലെ താമസം അവസാനിപ്പിച്ചു വീട്ടിൽ പോകുകയോ പകരം സംവിധാനം കണ്ടെത്തുകയോ വേണമെന്ന് അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു. ഓരോ ഇടവകയിലെയും വിശ്വാസികൾ നൽകുന്ന പണം ശമ്പളമായി കൈപ്പറ്റുന്നവർ ഇടവക സമൂഹത്തിന് ആവശ്യമായ വിശ്വാസപരമായ കാര്യങ്ങൾ ചെയ്തു കൊടുക്കാൻ ബാധ്യസ്ഥരാണെന്ന് കൺവീനർ ജെമി ആഗസ്റ്റിനും വക്താവ് റിജു കാഞ്ഞൂക്കാരനും പറഞ്ഞു.

അതിരൂപത വിഷയങ്ങളിൽ കൂടി സിനഡ് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും അൽമായ മുന്നേറ്റം മുന്നറിയിപ്പ് നൽകി.

നടപടി വേണം -സഭാ സംരക്ഷണ സമിതി

കൊച്ചി: ഏകീകൃത കുർബാന നടപ്പാക്കണമെന്ന മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ് മാർ സിറിൽ വാസിലിന്‍റെയും അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിന്‍റെയും കല്പനകൾ ലംഘിച്ച വൈദികർക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കാൻ വൈകരുതെന്ന് സംയുക്ത സഭാ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

സഭാ നിയമങ്ങളിൽ അല്പജ്ഞാനികളായ വിശ്വാസികളെ മറയാക്കിയാണ് ഒരു ഭാഗം വൈദികർ സഭയെ വെല്ലുവിളിച്ചത്. അതിരൂപതയിലെ 20 ശതമാനത്തിലധികം ദേവാലയങ്ങളിൽ ഞായറാഴ്ച സിനഡ് അംഗീകരിച്ച കുർബാന നടന്നെന്ന് സമിതി അവകാശപ്പെട്ടു. നിരവധി പള്ളികളിൽ വികാരിമാർ സഭാ നിഷ്കർഷിക്കുന്ന കുർബാന അർപ്പിക്കാൻ തയാറായിരുന്നെങ്കിലും വൈദികരാൽ തെറ്റിദ്ധരിക്കപ്പെട്ടു നിൽക്കുന്ന ഇടവകകളിലെ ചെറിയൊരു വിഭാഗം തടസ്സം സൃഷ്ടിച്ചു. ഏകീകൃത കുർബാന നടത്താൻ തയാറായിരുന്ന ഏതാനും വൈദികരെ ചില യുവ വൈദികരുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തി പിന്മാറ്റിയതായും ജനറൽ കൺവീനർ മത്തായി മുതിരേന്തി കുറ്റപ്പെടുത്തി.

Tags:    
News Summary - Priests who find it difficult to offer kurbana should end their stay in the church - Almaya Munnettam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.