കൊച്ചി: ബി.പി.സി.എല്ലിെൻറ സംയോജിത റിഫൈനറി വികസന പദ്ധതി (െഎ.ആർ.ഇ.പി) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘ ാടനം ചെയ്തു. െഎ.ആർ.ഇ.പി പദ്ധതി കൊച്ചിയുടെ സാധ്യത വർധിപ്പിക്കുമെന്ന് മോദി പറഞ്ഞു. ശേഷം പെട്രോ കെമിക്കല്‍ ക ോംപ്ലക്സിെൻറ ശിലാസ്ഥാപനം നിര്‍വഹിച്ച അദ്ദേഹം പെട്രോകെമിക്കൽ വ്യവസായങ്ങൾ കൊച്ചിയിലെത്തുമെന്നും പെ ട്രോ കെമിക്കൽ പാർക്ക് ഇതിന് ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന് അഹോരാത്രം പ്രവർത്തിച്ച ആയിരക്കണക്കിന് തൊഴിലാളികളാണ് യഥാർഥ ഹീറോകൾ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
2016 മേയ് മാസം മുതൽ ഇതുവരെ രാജ്യത്തെ പാവങ്ങളായ ജനങ്ങൾക്ക് 6 കോടിയോളം എൽ.പി.ജി കണക്ഷനുകൾ നൽകി. പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് സിഎൻജിയുടെ ഉപയോഗത്തെയാണു സർക്കാർ പ്രോൽസാഹിപ്പിക്കുന്നതെന്നും മോദി പ്രഭാഷണത്തിൽ പറഞ്ഞു.
കേന്ദ്ര സർക്കാർ പദ്ധതിക്ക് സംസ്ഥാനം പിന്തുണ നൽകിയിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സ്ഥലവും നികുതിയിളവുമടക്കം വേണ്ട സഹായമെല്ലാം സംസ്ഥാനം നൽകിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായിട്ടാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദിന കേരള സന്ദർശനത്തിനായി കൊച്ചിയിലെ നാവികസേനാ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, കേരള ഗവർണർ പി. സദാശിവം, ഡി.ജി.പി ലോക്നാഥ് ബെഹ്റ, മേയർ സൗമിനി ജെയിൻ, എറണാകുളം സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ് തുടങ്ങിയവർ സ്വീകരിച്ചു. വൈകീട്ട് അദ്ദേഹം തൃശ്ശൂരില്‍ നടക്കുന്ന യുവമോര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുക്കാനായി തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.