കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവീസ് നിർത്തി വെച്ചു. സാമ്പത്തിക നഷ്ടം സഹിച്ച് സർവീസ് നടത്താൻ ബുദ്ധിമുട്ടായതിനാലാണ് തീരുമാനമെന്നാണ് ബസുടമകൾ അറിയിക്കുന്നത്. ആഗസ്റ്റ് ഒന്നു മുതൽ സർവീസ് നിർത്തുകയാണെന്ന് ചൂണ്ടിക്കാട്ടി ബസുടമകൾ ഗതാഗത വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. നിലവിൽ കുറച്ച് ബസുകളേ സർവീസ് നടത്തിയിരുന്നുള്ളൂ.
രണ്ട് മാസത്തെ നികുതി ഒഴിവാക്കി നൽകണമെന്നാണ് ബസ് ഉടമകൾ മുന്നോട്ടു വെക്കുന്ന പ്രധാന ആവശ്യം. എന്നാൽ ഈ ആവശ്യം ഗതാഗത വകുപ്പ് അംഗീകരിച്ചിട്ടില്ല. നികുതി പൂർണമായും ഒഴിവാക്കാനാവില്ലെന്നും കാലാവധി രണ്ട് മാസം നീട്ടി നൽകാമെന്നുമുള്ള നിലപാടിലാണ് ഗതാഗത വകുപ്പ്.
ആരോഗ്യ വകുപ്പിെൻറ വിയോജിപ്പിനെ തുടർന്ന് ഇന്ന് മുതൽ ദീർഘദൂര ബസുകൾ സർവീസ് പുനരാരംഭിക്കുവാനുള്ള തീരുമാനത്തിൽ നിന്ന് കെ.എസ്.ആർ.ടി.സിയും പിൻമാറിയിരുന്നു. ഇതോടെ ദീർഘദൂര യാത്രക്ക് ബസിനെ ആശ്രയിക്കുന്നവർ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.