തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് രംഗത്തെ അനാരോഗ്യകരമായ പ്രവണത ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ ചട്ടം പുറപ്പെടുവിച്ചു. കേന്ദ്ര റിയല്‍ എസ്റ്റേറ്റ് (നിയന്ത്രണവും വികസനവും) നിയമം- 2016 നടപ്പാക്കുന്നതിനാവശ്യമായ ചട്ടങ്ങളാണിത്. ഇൗ രംഗത്തെ മാഫിയ പ്രവര്‍ത്തനം നിയന്ത്രിക്കാനും ഗുണഭോക്താക്കളുടെ സംരക്ഷണം ഉറപ്പുവരുത്താനും ചൂഷണം അവസാനിപ്പിക്കാനുമുതകുന്നതാണ് ചട്ടം.ചട്ടപ്രകാരം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഏജൻറുമാരും പ്രമോട്ടര്‍മാരും അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം.
െറഗുലേറ്ററി അതോറിറ്റി വെബ്സൈറ്റിൽ പ്രമോട്ടറുടെ പ്രവൃത്തിപരിചയം, പൂർത്തിയാക്കിയയും നടക്കുന്നതുമായ പ്രോജക്ടുകൾ, കോടതി വ്യവഹാരങ്ങൾ തുടങ്ങിയ വിവരങ്ങൾ നൽകും. അവര്‍ ഏറ്റെടുത്ത എല്ലാ പ്രോജക്ടുകളുടെയും വിശദവിവരം അതോറിറ്റിയെ അറിയിക്കണം. അതോറിറ്റിയിൽ രജിസ്റ്റര്‍ ചെയ്യാത്ത ഒരു പ്രോജക്ടും നടപ്പാക്കാൻ കഴിയില്ല. പ്രോജക്ടിെൻറ വിശദാംശങ്ങളും പ്രമോട്ടറുടെ ട്രാക്ക് െറക്കോഡും സാമ്പത്തികസ്ഥിതിയും ഉള്‍പ്പെടെ വിവരം വെബ്സൈറ്റില്‍ ലഭ്യമാവും. ഓരോ പ്രമോട്ടറും പ്രോജക്ടുകളുടെ നിർമാണ പുരോഗതിയും സ്റ്റാറ്റസ് റിപ്പോര്‍ട്ടും മൂന്നുമാസത്തിലൊരിക്കല്‍ അപ്ലോഡ് ചെയ്യണം.
അതോറിറ്റിയുടെ തീരുമാനങ്ങളില്‍ അപ്പീല്‍ സ്വീകരിക്കുന്നതിനും അപ്പലേറ്റ് ട്രൈബ്യൂണല്‍ രൂപവത്കരിക്കുന്നതിനും വ്യവസ്ഥയുണ്ട്. സാമ്പത്തിക ഇടപാട് സുതാര്യമാക്കുന്നതിനും ഈടാക്കുന്ന പലിശനിരക്ക് സംബന്ധിച്ചും വ്യവസ്ഥകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.