സ്വകാര്യ നിക്ഷേപം: സി.പി.എമ്മിൽ നയം മാറ്റമില്ല -എം.വി. ഗോവിന്ദൻ

കണ്ണൂർ: വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ മൂലധനം സംബന്ധിച്ച് സി.പി.എമ്മിൽ നയം മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയുടെ മുമ്പത്തെ നയം തന്നെയാണിപ്പോഴും. അത് മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൻ നിക്ഷേപം വേണമെന്നാണ് പാർട്ടിയുടെ നിലപാട്. എസ്.എഫ്.ഐക്ക് വിയോജിപ്പ് ഉണ്ടെങ്കിൽ അത് അവരുമായി ചർച്ചചെയ്യും. സ്വകാര്യ നിക്ഷേപത്തിന് മൂലധന താൽപര്യമുണ്ടാവും. അതംഗീകരിക്കുന്നു. ആ നിക്ഷേപം സാമൂഹിക താൽപര്യത്തിന് അനുകൂലമാക്കുകയാണ് സർക്കാർ ചെയ്യുക. നിലവിൽ വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപമുണ്ട്. അത് പുതിയ കാര്യമല്ല. അങ്ങനെ തന്നെ മുന്നോട്ടുപോവും. വിജ്ഞാന സമ്പദ് വ്യവസ്ഥയാണ് സർക്കാരിന്റെ ലക്ഷ്യം. പ്രതിപക്ഷത്തിന്റേത് നിഷേധാത്മക നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Private investment: No policy change in CPM -MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.