ന്യൂഡല്‍ഹി: കേരളത്തിലെ 18 സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 2150 സീറ്റുകളിൽ പ്രവേശനത്തിന ് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാർഥികള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാ മെന്ന് സുപ്രീംകോടതി. ഇതിനായി മേയ് 20വരെ അപേക്ഷ സ്വീകരിക്കാന്‍ പ്രവേശന പരീക്ഷ കണ്ട്ര ോളര്ക്ക് ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് നിര്‍ദേശം നല്കി.
പ്രതിവര്‍ഷം അഞ്ചു മുതല്‍ ആറുലക്ഷം വരെ ഫീസ് ഈടാക്കുന്ന സീറ്റുകളിൽ കേരളത്തിലെ വിദ്യാർഥികൾക്ക് മാത്രം പ്രവശേനം അനുവദിക്കുന്ന സംസ്ഥാന സർക്കാറിെൻറ കെ.ഇ.എ.എം പ്രോസ്പെക്ടസിലെ വ്യവസ്ഥ സുപ്രീംകോടതി താൽക്കാലികമായി റദ്ദാക്കി. കേരള സർക്കാറിെൻറ തീരുമാനത്തിനെതിരെ സ്വകാര്യ മെഡിക്കൽ കോളജ് മാനേജ്മെൻറ് അസോസിയേഷൻ സമർപ്പിച്ച ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
കേരളത്തിലെ മെഡിക്കൽ കോളജുകളിൽ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2019 മാര്‍ച്ച് 31 ആയിരുന്നു. വിദ്യാര്‍ഥിക്ക് തങ്ങളുടെ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമേ പ്രവേശനം നേടാനാവൂവെന്ന സാഹചര്യം രാജ്യത്തെ വിദ്യാഭ്യാസ മേഖലക്ക് ഗുണം ചെയ്യില്ലെന്നായിരുന്നു മാനേജ്മെൻറ് അസോസിയേഷെൻറ വാദം. സംസ്ഥാന സര്‍ക്കാർ ഇൗ വാദത്തെ എതിർത്തുവെങ്കിലും സുപ്രീംകോടതി അത് തള്ളി. ഹരജി വിശദമായി വാദം കേള്‍ക്കുന്നതിന് ഒാഗസ്റ്റ് ആദ്യവാരത്തിലേക്ക് മാറ്റി. കോടതി മധ്യവേനലവധിക്ക് അടക്കുന്നതിനാൽ ആവശ്യാനുസാരം ഹരജിക്കാര്‍ക്ക് അവധിക്കാല ബെഞ്ചിനെ സമീപിക്കാനും കോടതി അനുമതി നല്കി.
സ്വകാര്യ മെഡിക്കൽ കോളജ് അസോസിയേഷനുവേണ്ടി അഡ്വ. ശ്യാം ദിവാന്, അഡ്വ. സുല്‍ഫിക്കര്‍ അലി എന്നിവരും സംസ്ഥാന സർക്കാറിനുവേണ്ടി അഡ്വ. ജയദീപ് ഗുപ്തയും സ്റ്റാൻഡിങ് കോൺസൽ അഡ്വ. ജി. പ്രകാശും ഹാജരായി. അപേക്ഷ സ്വീകരിച്ച ശേഷം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനു വേണ്ടിവന്നാൽ അവധിക്കാല ബെഞ്ചിനെ സമീപിക്കുമെന്നാണ് സ്വകാര്യ മാനേജ്മെൻറ് അഭിഭാഷകർ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.