മലപ്പുറം: കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കരുതെന്നും കേന്ദ്രം അനുവദിക്കുകയാണെങ്കിൽ കൊച്ചിൻ ഇൻറർ നാഷനൽ എയർപ്പോർട്ട് ലിമിറ്റഡോ(സിയാൽ), കണ്ണൂർ നാഷനൽ എയർപ്പോർട്ട് ലിമിറ്റഡോ (കിയാൽ) ഏറ്റെടുക്കാൻ ഒരുക്കമാണെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ.
മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്നതിനോട് സംസ്ഥാന സർക്കാരിന് താൽപര്യമില്ല. കേന്ദ്രനയത്തിെൻറ ഭാഗമാണ് കരിപ്പൂർ സ്വകാര്യവത്കരിക്കാനുള്ള നീക്കം. സംഭവത്തിൽ കേന്ദ്രം അനുവദിച്ചാൽ ഏറ്റെടുക്കാൻ സംസ്ഥാനം മുന്നോട്ട് വരുമെന്നും മന്ത്രി അറിയിച്ചു.
നിലവിൽ റൺവെ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ മുന്നോട്ട് പോകുകയാണ്. നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. താനൂർ കസ്റ്റഡി മരണത്തിൽ കുറ്റക്കാർക്ക് പരമാവധി ശിക്ഷ നൽകുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വി.അബ്ദുറഹ്മാൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.