ന്യൂഡൽഹി: കണ്ണൂര്‍ സര്‍വകലാശാല മലയാളം പഠനവകുപ്പില്‍ അസോസിയേറ്റ് പ്രഫസറായുള്ള നിയമനം ശരിവെച്ച ഹൈകോടതി വിധിക്കെതിരെ ഫയല്‍ചെയ്യുന്ന ഹരജികളില്‍ തന്‍റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രിയ വർഗീസ് സുപ്രീംകോടതിയിൽ തടസ്സഹരജി ഫയൽ ചെയ്തു.
ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രിയ വർഗീസിന്‍റെ നിയമനത്തിനെതിരെ റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരനും പരാതിക്കാരനുമായ ഡോ. ജോസഫ് സ്കറിയ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തന്‍റെ വാദംകേൾക്കാതെ വിധി പറയരുതെന്ന് ആവശ്യപ്പെട്ട് പ്രിയ വര്‍ഗീസ് സുപ്രീംകോടതിയില്‍ തടസ്സഹരജി ഫയല്‍ചെയ്തത്.
കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രഫസറായുള്ള നിയമനത്തിലെ റാങ്ക് പട്ടികയില്‍ പ്രിയയുടെ അധ്യാപനപരിചയം യു.ജി.സി ചട്ടങ്ങൾക്ക് വിധേയമല്ലെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്.
യു.ജി.സി മാനദണ്ഡപ്രകാരം മതിയായ അധ്യാപന യോഗ്യതയില്ലെന്നും ഗവേഷണകാലം അധ്യാപന പരിചയമായി കാണാനാവില്ലെന്നുമായിരുന്നു സിംഗിള്‍ ബെഞ്ചിന്‍റെ നിരീക്ഷണം. ഇത് തള്ളിക്കൊണ്ടായിരുന്നു പ്രിയ വര്‍ഗീസിന് അനുകൂലമായ ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.