പ്രചാരണത്തിനായി നവംബർ മൂന്നിന് പ്രിയങ്ക വീണ്ടും വയനാട്ടിൽ

കല്‍പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്കാഗാന്ധി പ്രചാരണത്തിനായി നവംബർ മൂന്നിന് വീണ്ടും വയനാട്ടിലെത്തും. രാഹുൽ ഗാന്ധിയോടൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുമെന്ന് പാർട്ടി അറിയിച്ചു. നവംബർ ഏഴ് വരെ പ്രിയങ്ക വയനാട്ടിൽ ഉണ്ടാകും.

നവംബർ മൂന്നിന് രാവിലെ പതിനൊന്നിന് മാനന്തവാടി ഗാന്ധി പാർക്കിലായിരിക്കും ആദ്യ പരിപാടി. അന്നു തന്നെ മറ്റ് യോഗങ്ങളിലും പങ്കെടുക്കും. നവംബർ നാലിന് കൽപ്പറ്റ, സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ അഞ്ചിടങ്ങളിൽ പ്രിയങ്ക കോർണർ യോഗങ്ങൾ നടത്തുമെന്ന് പാർട്ടി അറിയിച്ചു.

എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ആദ്യ മത്സരമാണിത്. രാഹുല്‍ഗാന്ധിക്കും സോണിയാഗാന്ധിക്കുമൊപ്പം റോഡ് ഷോയോടു കൂടിയായിരുന്നു പ്രിയങ്ക പ്രചാരണത്തിന് തുടക്കം കുറിച്ചത്.

അതേസമയം, എൽ.ഡി.എഫിന്‍റെയും ബി.ജെ.പിയുടെയും ഭാഗത്ത് നിന്ന് പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തിൽ വലിയ വിമർശനം ഉയരുന്നുണ്ട്. രാഹുലിനെപ്പോലെ പ്രിയങ്കയും വയനാട്ടിലെ അതിഥിയായി പോകുമെന്നും മണ്ഡലത്തിൽ ഉണ്ടാവില്ലെന്നും എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരി പറഞ്ഞു. പ്രിയങ്കയുടെ വരവും റോഡ്ഷോയും വർഷത്തിൽ ഒരിക്കൽ മാത്രമുള്ള ഉത്സവം പോലെയാണെന്നാണ് ബി.ജെ.പി സ്ഥാനാർഥി നവ്യ ഹരിദാസ് അഭിപ്രായപ്പെട്ടത്.

റാ​യ്ബ​റേ​ലി, വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച രാ​ഹു​ൽ ര​ണ്ടിടത്തും വിജ​യി​ച്ച​തി​നെ​തു​ട​ർ​ന്ന് വ​യ​നാ​ട്ടി​ൽ​നി​ന്ന് രാ​ജി​വെ​ച്ച​തോ​ടെ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുന്നത്. രാ​ജി പ്ര​ഖ്യാ​പ​ന സ​മ​യ​ത്തു​ത​ന്നെ പ്രി​യ​ങ്കയു​ടെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി​. പ്രിയങ്കക്ക് രാഹുലിനെക്കാൾ ഭൂരിപക്ഷം ഉണ്ടാകുമെന്ന് യു.ഡി.എഫ് പറയുന്നു. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ രാ​ഹു​ൽ ഗാ​ന്ധി 6,47,445 വോട്ടും ഇടത് സ്ഥാനാർഥി ആ​നി​രാ​ജ 2,83,023- ബി.ജെ.പിയുടെ കെ. ​സു​രേ​ന്ദ്ര​ൻ 1,41045 വോട്ടും നേടി.

Tags:    
News Summary - Priyanka Gandhi to resume bypoll campaign in Wayanad from November 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.