കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് ഇന്റസ്ട്രിയൽ ഫിഷറീസ് മുൻ പ്രഫസർ ഡോ. എം. ഷാഹുൽ ഹമീദ് അന്തരിച്ചു. 82 വയസായിരുന്നു. പ്രമേഹവും കരൾ സംബന്ധമായ രോഗവും മൂലം ദീർഘനാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച 12.30-ഓടെ ബോധം മറഞ്ഞ അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
1978 മുതൽ സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിൽ അധ്യാപകനായിരുന്ന ഡോ. ഷാഹുൽ ഹമീദ് ഏറ്റവും കൂടുതൽ കാലം ഡയറക്ടറായിരുന്ന വ്യക്തി കൂടിയായിരുന്നു. നിരവധി ഗവേഷണ പ്രൊജക്ടുകൾ പൂർത്തീകരിച്ചിട്ടുണ്ട്. ജപ്പാൻ, കാനഡ തുടങ്ങി വിവിധ രാജ്യങ്ങളിൽ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
മത്സ്യബന്ധനയാനങ്ങളെക്കുറിച്ചുള്ള ഗവേഷകരിൽ പ്രമുഖനായിരുന്നു. കൊച്ചി സർവകലാശാലയുടെ സെനറ്റ്, ബോർഡ് ഓഫ് സ്റ്റഡീസ് എന്നീ സമിതികളിലും മറൈൻ സയൻസ് ഫാക്കൽറ്റി ഡീനായും രണ്ടുതവണ സിൻഡിക്കേറ്റംഗമായും പ്രവർത്തിച്ചു. കലൂർ കടവന്ത്ര റോഡിലെ േഫാർത്ത് ലെയ്നിൽ അനീസ് മൻസിലിലായിരുന്നു താമസം. പത്നി സൈനബ ബീവി. സറീന, ഹസീന, അനീസ് എന്നിവർ മക്കളും അബ്ദുൾ റഷീദ്, ഫൈസി, നസ്റിയ എന്നിവർ മരുമക്കളുമാണ്. കബറടക്കം 23 ന് 10.30 ന് എറണാകുളം തോട്ടത്തുംപടി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.