കോളജുകളിൽ പ്രഫസർ നിയമനത്തിന്​ 152 പേർ; ഇന്‍റർവ്യൂ 14ന്​ തുടങ്ങും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക്​ പ്ര​ഫ​സ​ർ പ​ദ​വി അ​നു​വ​ദി​ക്കു​ന്ന​തി​നുള്ള ഇ​ന്‍റ​ർ​വ്യൂ മാ​ർ​ച്ച്​ 14 മു​ത​ൽ 18 വ​രെ ന​ട​ത്തും. 152 അ​ധ്യാ​പ​ക​രാ​ണ് പ്ര​ഫ​സ​ർ പ​ദ​വി​ക്ക് അ​പേ​ക്ഷി​ച്ച​ത്. അ​തി​ൽ 20 പേ​ർ സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ച്ച​വ​രാ​ണ്.

ഇ​ന്‍റ​ർ​വ്യൂ അ​ടു​ത്ത​തോ​ടെ പ്ര​ഫ​സ​ർ പ​ദ​വി​ക്ക് യോ​ഗ്യ​ത നേ​ടാ​ൻ സ​മ​ർ​പ്പി​ക്കു​ന്ന പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളെ കോ​പ്പി​യ​ടി പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക്​ മേ​ൽ അ​ധ്യാ​പ​ക സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ സ​മ്മ​ർ​ദം ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് ഇ​വ​ർ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ത് അം​ഗീ​ക​രി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സേ​വ് യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​യി​ൻ ക​മ്മി​റ്റി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​ക്കും കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്കും നി​വേ​ദ​നം ന​ൽ​കി.

യു.​ജി.​സി​യു​ടെ അം​ഗീ​കൃ​ത ജേ​ണ​ൽ പ​ട്ടി​ക​യി​ലു​ള്ള 10 ഗ​വേ​ഷ​ണ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ള്ള​വ​രെ മാ​ത്ര​മേ പ്ര​ഫ​സ​ർ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന്​ പ​രി​ഗ​ണി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്നാ​ണ് യു.​ജി.​സി ച​ട്ടം. എ​ന്നാ​ൽ 2016 മു​ത​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചെ​ന്ന വ്യാ​ജ​രേ​ഖ ത​യാ​റാ​ക്കി ന​ൽ​കു​ന്ന ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ ജേ​ണ​ലു​ക​ളാ​ണ് ഏ​റെ അ​ധ്യാ​പ​ക​രും അ​പേ​ക്ഷ​ക​ളോ​ടൊ​പ്പം സ​മ​ർ​പ്പി​ച്ച​ത്. ഈ ​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ കോ​പ്പി​യ​ടി (​േപ്ല​ജി​യ​റി​സം) പ​രി​ശോ​ധി​ക്ക​രു​തെ​ന്നാ​ണ് അ​ധ്യാ​പ​ക​രു​ടെ ആ​വ​ശ്യം. പ​രി​ശോ​ധി​ച്ചാ​ൽ ഗ​വേ​ഷ​ണ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ പ​ക​ർ​ത്തി​യെ​ഴു​ത്ത് ക​ണ്ടു​പി​ടി​ക്ക​പ്പെ​ടും. ഗ​വേ​ഷ​ണ ലേ​ഖ​ന​ങ്ങ​ളു​ടെ ഡി​ജി​റ്റ​ൽ പ​ക​ർ​പ്പ് മാ​ർ​ച്ച്‌ ഏ​ഴി​ന്​ മു​മ്പ്​ പ​രി​ശോ​ധ​ന​ക്ക്​ എ​ത്തി​ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​ന്ദേ​ശം അ​യ​ച്ചി​ട്ടു​ണ്ട്. 2018ൽ ​യു.​ജി.​സി കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് പ്ര​ഫ​സ​ർ പ​ദ​വി അ​നു​വ​ദി​ച്ചെ​ങ്കി​ലും കേ​ര​ള​ത്തി​ൽ 2021ലാ​ണ് ന​ട​പ്പാ​ക്കി​യ​ത്. സ​ർ​വി​സി​ലു​ള്ള​വ​രെ മാ​ത്ര​മേ ഇ​ൻ​റ​ർ​വ്യൂ​വി​ന് ക്ഷ​ണി​ക്കാ​ൻ യു.​ജി.​സി ച​ട്ട​ത്തി​ൽ വ്യ​വ​സ്ഥ​യു​ള്ളൂ. എ​ന്നാ​ൽ കാ​ലി​ക്ക​റ്റ്, എം.​ജി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വി​ര​മി​ച്ച​വ​ർ​ക്കും മു​ൻ​കാ​ല​പ്രാ​ബ​ല്യ​ത്തി​ൽ പ്ര​ഫ​സ​ർ പ​ദ​വി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സ​മാ​ന​മാ​യി സ​ർ​ക്കാ​ർ കോ​ള​ജി​ൽ​നി​ന്ന്​ വി​ര​മി​ച്ച​വ​ർ​ക്ക് പ്ര​ഫ​സ​ർ പ​ദ​വി ന​ൽ​ക​ണ​മെ​ന്ന്​ അ​ധ്യാ​പ​ക സം​ഘ​ട​ന സ​ർ​ക്കാ​റി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​ണ്ട്.

പ്ര​ഫ​സ​ർ ത​സ്തി​ക​ക്ക്​ അ​പേ​ക്ഷ​യോ​ടൊ​പ്പം അ​ധ്യാ​പ​ക​ർ സ​മ​ർ​പ്പി​ച്ച 2016 മു​ത​ലു​ള്ള എ​ല്ലാ ഗ​വേ​ഷ​ണ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഇ​ന്‍റ​ർ​വ്യൂ​വി​ന് മു​മ്പ്​ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ല​ഭ്യ​മാ​യ സോ​ഫ്റ്റ്‌​വെ​യ​റു​ക​ളി​ൽ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും വി​ര​മി​ച്ച​വ​രെ പ്ര​ഫ​സ​ർ പ്ര​മോ​ഷ​ന് പ​രി​ഗ​ണി​ക്ക​രു​തെ​ന്നും സേ​വ് യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​യി​ൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - professors appointment in colleges Interviews will begin on the 14th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.