വട്ടിയൂർക്കാവ്: മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സക്കിടെ പുഴുവരിച്ചയാളുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വട്ടിയൂർക്കാവ് മേലത്തുമേലെ ഇരുകുന്നത്ത് കീഴെ പുത്തൻവീട്ടിൽ അനിൽകുമാർ (55) പേരൂർക്കട ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്.
മെഡിക്കൽ കോളജിൽനിന്ന് കഴിഞ്ഞദിവസം ഡിസ്ചാചാർജ് ചെയ്തശേഷം ആരോഗ്യനില മോശമായതിനെ തുടർന്നാണ് തിങ്കളാഴ്ച പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്ന ഇദ്ദേഹത്തിെൻറ രക്തത്തിലെ ഓക്സിജെൻറ അളവും കുറഞ്ഞിരുന്നു. ചൊവ്വാഴ്ച ആരോഗ്യനില മെച്ചപ്പെടുകയായിരുന്നു. ആഹാരം കഴിക്കുകയും ബന്ധുക്കളോട് അൽപസമയം സംസാരിക്കുകയും ചെയ്തു. ശരീരത്തിലെ പല ഭാഗത്തായുള്ള മുറിവുകൾ പഴുത്തതിനെത്തുടർന്ന് വ്രണങ്ങൾ രൂപപ്പെട്ട അവസ്ഥയിലാണ്.
പേരൂർക്കട ആശുപത്രിയിൽ പിതാവിന് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതായി മകൻ അഭിലാഷ് അറിയിച്ചു. ആരോഗ്യമന്ത്രി ഫോണിൽ ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. ചികിത്സ പൂർണമായും സൗജന്യമാക്കുമെന്നും മന്ത്രി ഉറപ്പുനൽകിയതായി അഭിലാഷ് പറഞ്ഞു.
ഇതിനിടെ, അനിൽകുമാറിെന പുഴുവരിച്ച സംഭവത്തിൽ അന്വേഷണം നടത്തി ഒക്ടോബർ 20നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും (ഡി.എം.ഇ), തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറും അന്വേഷിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. അനിൽകുമാറിെൻറ ഭാര്യ സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.