ബദല്‍ ഇടതു മുന്നണിയായി പ്രോഗ്രസീവ് പൊളിറ്റിക്കല്‍ ഫ്രണ്ട്; 13 മണ്ഡലങ്ങളിൽ മത്സരിക്കും

തിരുവനന്തപുരം: ​പ്രോഗ്രസീവ് പൊളിറ്റിക്കല്‍ ഫ്രണ്ട്​ എന്ന​േപരിൽ രൂപവത്​കരിച്ച ബദൽ ഇടത്​ മുന്നണി നിയമസഭ തെരഞ്ഞെട​ുപ്പിൽ 13 സീറ്റുകളിൽ മത്സരിക്കുമെന്ന്​ ഭാരവാഹികൾ. സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാര്‍, എം.സി.പി.ഐ (യു), ആര്‍.എം.പി (ഐ) തുടങ്ങി 15 ഓളം സംഘടനകളാണ്​ മുന്നണിയിലുള്ളത്​.

ഇടതുചിന്തകനും എഴുത്തുകാരനുമായ പ്രഫ. ബി. രാജീവനാണ്​ മുന്നണി ചെയർമാൻ. കണ്‍വീനര്‍ ബാബുജി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാൻ, ജെ. ദേവിക, ഡോ. ആസാദ്, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, കെ.സി. ഉമേഷ് ബാബു തുടങ്ങിയവരും മുന്നണിയുടെ നേതൃനിരയിലുണ്ട്. ഇതിൽ കെ.എം. ഷാജഹാൻ കഴക്കൂട്ടം മണ്ഡലത്തിൽ സ്ഥാനാർഥിയാ​േയക്കും.

ആം ആദ്മി പാര്‍ട്ടി, സ്വരാജ് ഇന്ത്യ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുമായും വിവിധ ദലിത്​, സ്ത്രീ വിമോചന പ്രസ്ഥാനങ്ങളുമായും ചര്‍ച്ച നടക്കുന്നതായും ഭാരവാഹികൾ അറിയിച്ചു. കേരളത്തിലെ മുഖ്യധാര ഇടതുപക്ഷത്തിന്​ അപചയം സംഭവിച്ചുവെന്നും ജനകീയ ജനാധിപത്യ ശക്തികളെ വീണ്ടെടുക്കുന്നതിന്​ പുതിയ ബദല്‍ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന് മാത്രമേ കഴിയുകയുള്ളൂവെന്നും ഇവർ പ്രസ്​താവനയിൽ പറഞ്ഞു.

മുഖ്യധാരാ ഇടതുപക്ഷത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന ഇടതുപാര്‍ട്ടികളും ക്വാറി, റിസോര്‍ട്ട്, ഭൂ മാഫിയ വിരുദ്ധ പ്രസ്ഥാനങ്ങളും മത്സ്യത്തൊഴിലാളി, ആദിവാസി​, ദലിത്​, സ്ത്രീ വിമോചന സംഘടനകളും മുന്നണിയിലുണ്ട്​. സി.എം.പി (എ), സി.പി.ഐ (എം.എല്‍), പശ്ചിമ ഘട്ട ഏകോപന സമിതി, സാമൂഹ്യ സമന്വയ ജനാധിപത്യ വേദി, ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറം, കര്‍ഷക സമര ഐക്യദാര്‍ഢ്യ ജനകീയ വേദി, മാസ്, ജനകീയം (എസ്), പീപ്പിള്‍സ് യൂണിറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്​സ്, അബാര്‍ഡ് കുട്ടനാട്, എൻഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി എന്നിവയാണ്​ നിലവിൽ പ്രോഗ്രസീവില്‍ ചേര്‍ന്നിട്ടുള്ള സംഘടനകള്‍.

Tags:    
News Summary - PROGRESSIVE POLITICAL FRONT Will contest in 13 constituencies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.