സുൽത്താൻ ബത്തേരി: കാട്ടാനയിറങ്ങി ഭീതിവിതച്ച പശ്ചാത്തലത്തിൽ സുൽത്താൻ ബത്തേരി നഗരസഭയിലെ പത്ത് ഡിവിഷനുകളിൽ വയനാട് സബ് കലക്ടർ ആർ. ശ്രീലക്ഷ്മി നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വേങ്ങൂർ നോർത്ത്, വേങ്ങൂർ സൗത്ത്, അർമാട്, കോട്ടക്കുന്ന്, സത്രംകുന്ന്, കട്ടയാട്, സുൽത്താൻ ബത്തേരി, ചീനപ്പുല്ല്, പഴുപ്പത്തൂർ, കൈവട്ട മൂല ഡിവിഷനുകളിലാണ് പൊതുജന സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കാട്ടാന ഭീതി ഒഴിയുന്നതുവരെയാണ് നിരോധനാഞ്ജ.
ഈ ഡിവിഷനുകളിൽ ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണം. പകൽ സമയത്തും രാത്രിയും പൊതുജനം ജാഗ്രത പുലർത്തണമെന്നും സബ് ഡിവിഷനൽ മജിസ്ട്രേറ്റ് നിർദേശിച്ചു. വെള്ളിയാഴ്ച പുലർച്ചെ നഗരത്തിലിറങ്ങിയ കാട്ടാന കാൽനടയാത്രികനെ ആക്രമിക്കുകയും മലബാർ ജ്വല്ലറിയുടെ മതിൽ തകർക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.