കാസർകോട് ജില്ലയിൽ വിവിധയിടങ്ങളിൽ നിരോധനാജ്ഞ

കാസർകോട്: ജില്ലയിൽ 10 പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽ ഇന്ന് അർധരാത്രി 12 മുതൽ ഡിസംബർ 17ന് രാത്രി 12 വരെ ജില്ല കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ, കാഞ്ഞങ്ങാട് മുൻസിപാലിറ്റി, അജാനൂർ പഞ്ചായത്ത് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത്, ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ പടന്ന, ചെറുവത്തൂർ, പിലിക്കോട് ഗ്രാമ പഞ്ചായത്തുകൾ, നീലേശ്വരം സ്റ്റേഷൻ പരിധിയിൽ നീലേശ്വരം മുൻസിപാലിറ്റി മേൽപറമ്പ്, വിദ്യാനഗർ എന്നിവിടങ്ങളിലും കാസർകോട് സ്റ്റേഷൻ പരിധിയിലും, കാസർകോട് മുൻസിപാലിറ്റി, കുമ്പള സ്റ്റേഷൻ പരിധിയിൽ കുമ്പള ടൗൺ, ബന്തിയോട്, അഡ്ക്ക, സീതാംഗോളി, ഉളുവാർ, മൊഗ്രാൽ, ബംബ്രാണ, മഞ്ചേശ്വരം സ്‌റ്റേഷൻ പരിധിയിൽ ഉപ്പള, മഞ്ചേശ്വരം, ഹൊസങ്കടി, കുഞ്ചത്തൂർ, ആദൂർ സ്റ്റേഷൻ പരിധിയിൽ ബോവിക്കാനം, ഇരിയണ്ണി, അഡൂർ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഈ പ്രദേശങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നതും പ്രകടനം നടത്തുന്നതും ആയുധം കൈവശം വെക്കുന്നതും നിരോധിച്ചു.

Tags:    
News Summary - prohibitory order in kasargod district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.