പാലക്കാട്: കടകളിലും പൊതുസ്ഥലങ്ങളിലും മാലിന്യം ഉപേക്ഷിക്കാനുള്ള ബിന്നുകള്‍ സ്ഥാപിക്കണമെന്ന് നവകേരളം കാമ്പയിന് സെക്രട്ടേറിയറ്റ് യോഗം. ബിന്നുകള്‍ സ്ഥാപിച്ചെന്ന് അതത് തദ്ദേശ നേതൃത്വത്തില്‍ ഉറപ്പുവരുത്താനും യോഗത്തില്‍ തീരുമാനമായി. യൂസര്‍ ഫീ കലക്ഷനില്‍ 30 ശതമാനത്തില്‍ താഴെ നില്ക്കുന്ന പഞ്ചായത്തുകള്‍ അവ 100 ശതമാനത്തില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും യോഗത്തില്‍ തീരുമാനമായി.പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്താൻ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണം. നിലവില്‍ ജില്ലയില്‍ വിവിധ ഇടങ്ങളിലായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 99 സി.സി.ടി.വി കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എല്ലാ വാര്‍ഡുകളിലും മിനി എം.സി.എഫുകള്‍ സ്ഥാപിക്കണമെന്നും യോഗം നിർദേശം നല്കി. നിലവില്‍ ആറ് ഗ്രാമപഞ്ചായത്തുകളിലാണ് മിനി എം.എസി.എഫുകള്‍ ഇല്ലാത്തത്. മാലിന്യക്കൂനകള്‍ ഉണ്ടായിരുന്ന ഇടങ്ങളില്‍ സ്നേഹാരാമങ്ങള്‍ സ്ഥാപിക്കാൻ 264 ഇടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഡി.ആര്.ഡി.എ ഹാളില്‍ നടന്ന യോഗത്തില്‍ അസി. കലക്ടര്‍ ഒ.വി. ആല്‍ഫ്രഡ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഗോപിനാഥന്, നവകേരള മിഷന് ജില്ല കോഓഡിനേറ്റര്‍ പി. സെയ്തലവി, കില ജില്ല ഫെസിലിറ്റേറ്റര്‍ ഗോപാലകൃഷ്ണന്, കാമ്പയിന് സെക്രട്ടേറിയറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.