ത​ട​ഞ്ഞു​വെ​ച്ച​ ര​ണ്ടു​ മാ​സ​ത്തെ ബി​ല്ലു​ക​ൾ പാ​സാ​ക്കാ​ൻ ട്ര​ഷ​റി​ക​ൾ​ക്ക്​ ധ​ന​വ​കു​പ്പ്​ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: ട്ര​ഷ​റി നി​യ​​ന്ത്ര​ണ​ത്തെ തു​ട​ർ​ന്ന്​ ത​ട​ഞ്ഞു​വെ​ച്ച​തി​ൽ ര​ണ്ടു​ മാ​സ​ത്തെ ബി​ല്ലു​ക​ൾ പാ​സാ​ക്കാ​ൻ ട്ര​ഷ​റി​ക​ൾ​ക്ക്​ ധ​ന​വ​കു​പ്പ്​ നി​ർ​ദേ​ശം. ​ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ത്തെ ബി​ല്ലു​ക​ളാ​ണ്​ മാ​റി ന​ൽ​കു​ക. 1303 കോ​ടി​യാ​ണ്​ വി​ത​ര​ണം ചെ​യ്യു​ന്ന​ത്‌. എ​ല്ലാ ബി​ല്ലും മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ൽ മാ​റി​ന​ൽ​കും.

ന​വം​ബ​റി​ലെ ട്ര​ഷ​റി നി​യ​ന്ത്ര​ണ​ത്തെ തു​ട​ർ​ന്ന്​ ബി​ല്ലു​ക​ളൊ​ന്നും പാ​സാ​ക്കി​യി​രു​ന്നി​ല്ല. ആ​ഗ​സ്റ്റി​ലും സെ​പ്​​റ്റം​ബ​റി​ലു​മെ​ല്ലാം ന​ട​ന്ന പ്ര​വൃ​ത്തി​ക​ളു​ടെ ബി​ല്ലാ​ണ്​ ഇ​ക്കാ​ല​യ​ള​വി​ലെ​ത്തി​യ​ത്. ജ​നു​വ​രി​യി​ലേ​ത്​​ മാ​റി ന​ൽ​കു​മ്പോ​ഴും ഫെ​ബ്രു​വ​രി​യി​ലേ​തും മാ​ർ​ച്ചി​ലേ​തും ഇ​നി പാ​സാ​ക്ക​ണം. ഇ​തി​ന്​ ഭാ​രി​ച്ച ചെ​ല​വാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഒ​രു മാ​സ​ത്തെ ക്ഷേ​മ​പെ​ൻ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന്​ ധ​ന​വ​കു​പ്പ്​ പ്ര​ഖ്യാ​പി​ച്ച​ത്​ വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ്. 900 കോ​ടി​യാ​ണ്​ ക്ഷേ​മ പെ​ൻ​ഷ​നാ​യി വേ​ണ്ട​ത്. ഊ​ർ​ജ മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന​ട​ക്കം അ​നു​വ​ദി​ക്കേ​ണ്ട 13,609 കോ​ടി​യു​ടെ വാ​യ്പാ​നു​മ​തി സു​പ്രീം​കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ​യാ​ഴ്ച ല​ഭി​ച്ചി​രു​ന്നു. ആ​ദ്യ​ഘ​ട്ട​മാ​യി രേ​ഖാ​മൂ​ലം അ​നു​മ​തി കി​ട്ടി​യ 8742 കോ​ടി​യി​ൽ 5000 കോ​ടി ക​ട​മെ​ടു​ത്തി​രു​ന്നു. ഇ​തു​പ​യോ​ഗി​ച്ചാ​ണ്​ പെ​ൻ​ഷ​നും ട്ര​ഷ​റി​യി​ലെ ബി​ല്ലു​മാ​റ​ലി​നും വി​ഹി​തം ക​ണ്ടെ​ത്തു​ന്ന​ത്.

Tags:    
News Summary - Proposal to pass bills for two months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.