പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ 59ാം വാര്‍ഷിക 57ാം സനദ് ദാന സമ്മേളനം സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

പ്രൗഢോജ്ജ്വലമായി ജാമിഅ സമ്മേളനം; ഒ​ഴു​കി​യെ​ത്തി​യത് ആയിരങ്ങൾ

പ​ട്ടി​ക്കാ​ട്​: കേ​ര​ള​ത്തി​ലെ ഇ​സ്‌​ലാ​മി​ക പ്ര​ബോ​ധ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ സി​രാ​കേ​ന്ദ്ര​മാ​യ പ​ട്ടി​ക്കാ​ട് ജാ​മി​അ നൂ​രി​യ്യ അ​റ​ബി​യ്യ സ​ന​ദ്​ ദാ​ന സ​​മ്മേ​ള​ന​വും മ​ജ്​​ലി​സു​ന്നൂ​ർ വാ​ർ​ഷി​ക​വും പ്രൗ​ഢോ​ജ്ജ്വ​ല​മാ​യി. വി​ശ്വാ​സി​ക​ൾ ഒ​ഴു​കി​യെ​ത്തി​യ രാ​വി​ൽ, പ്രാ​ർ​ഥ​ന നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം സ​മ​സ്ത പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് ജി​ഫ്​​രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ര്‍ സ​ന​ദ് ​ദാ​ന പ്ര​സം​ഗം ന​ട​ത്തി. ഏ​ലം​കു​ളം ബാ​പ്പു മു​സ്​​ലി​യാ​ര്‍ ഉ​ദ്​​ബോ​ധ​ന പ്ര​സം​ഗം ന​ട​ത്തി.


മു​ഹ​മ്മ​ദ് കോ​യ ജ​മ​ലു​ല്ലൈ​ലി ത​ങ്ങ​ള്‍, എം.​ടി. അ​ബ്ദു​ല്ല മു​സ്​​ലി​യാ​ര്‍, കൊ​യ്യോ​ട് ഉ​മ​ര്‍ മു​സ്‌​ലി​യാ​ര്‍, കോ​ട്ടു​മ​ല മൊ​യ്തീ​ന്‍ കു​ട്ടി മു​സ്​​ലി​യാ​ര്‍, അ​ബ്​​ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി, നാ​സ​ര്‍ ഹ​യ്യ് ശി​ഹാ​ബ് ത​ങ്ങ​ള്‍, ബ​ശീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, വാ​ക്കോ​ട് മൊ​യ്തീ​ന്‍കു​ട്ടി മു​സ്​​ലി​യാ​ര്‍, ഹ​മീ​ദ് ഫൈ​സി അ​മ്പ​ല​ക്ക​ട​വ്, സാ​ബി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ഹാ​ശി​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ശ​ഹീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, അ​ബ്ദു​ല്‍ ഹ​മീ​ദ് മാ​സ്റ്റ​ര്‍ എം.​എ​ല്‍.​എ, ആ​ബി​ദ് ഹു​സൈ​ന്‍ ത​ങ്ങ​ള്‍ എം.​എ​ല്‍.​എ, ഇ​ബ്രാ​ഹിം ഫൈ​സി തി​രൂ​ര്‍ക്കാ​ട്, മു​ഹ​മ്മ​ദ് മു​സ്​​ലി​യാ​ര്‍ ചെ​മ്പു​ല​ങ്ങാ​ട്, മാ​ണി​യൂ​ർ അ​ഹ്‌​മ​ദ്‌ മു​സ്‌​ലി​യാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.


339 യു​വ പ​ണ്ഡി​ത​ര്‍ ഫൈ​സി ബി​രു​ദം സ്വീ​ക​രി​ച്ച്​ മ​ത​പ്ര​ബോ​ധ​ന വ​ഴി​ക​ളി​ലേ​ക്കി​റ​ങ്ങി. 7867 പേ​രാ​ണ് ഇ​തി​ന​കം ജാ​മി​അ നൂ​രി​യ്യ​യി​ല്‍നി​ന്ന് പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ഇ​വ​ര്‍ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​സ്‌​ലാ​മി​ക വൈ​ജ്ഞാ​നി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി​വ​രു​ന്നു. മ​ജ്​​ലി​സു​ന്നൂ​ർ വാ​ർ​ഷി​ക​ത്തി​ൽ ആ​യി​ര​ങ്ങ​ൾ പ​​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.