കൊച്ചി: ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, പട്ടികജാതി-വർഗ കോളനികൾ എന്നിവയിൽനിന്നുള്ള ബാറുകളുടെ ദൂരപരിധി കുറച്ച സർക്കാർ കേരളത്തെ മദ്യലോബികൾക്ക് തീറെഴുതുകയാണെന്ന് മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന കമ്മിറ്റി. സർക്കാർ നയത്തിനെതിരെ ഇൗമാസം 18ന് വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെ അങ്കമാലി ടൗണിൽ കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെയും മദ്യവിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തിൽ വായ മൂടിക്കെട്ടി നിൽപ്പ്സമരം നടത്തും. ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യും. 12ന് തിരുവനന്തപുരം അനിമേഷൻ സെൻററിലും 15ന് കോട്ടയത്തും നടക്കുന്ന മദ്യവിരുദ്ധ സമ്മേളനങ്ങളിൽ കെ.സി.ബി.സിയും മദ്യവിരുദ്ധ ഏകോപനസമിതിയും പെങ്കടുക്കും.
കലൂർ റിന്യൂവൽ സെൻററിൽ ചേർന്ന കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന നേതൃസമ്മേളനം സംസ്ഥാന ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ അധ്യക്ഷത വഹിച്ചു. ഫാ. സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ, ഫാ. ജോർജ് നേരേവീട്ടിൽ, പ്രഫ. കെ.കെ. കൃഷ്ണൻകുട്ടി, ജോൺസൺ പാട്ടത്തിൽ, തങ്കച്ചൻ വെളിയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.